×
login
കുരിശില്‍ ഐയുഎംഎല്‍ എന്നെഴുതി; മലപ്പുറം കക്കാടംപൊയില്‍ കുരിശിനെ അവഹേളിക്കുന്നത് തുടര്‍ക്കഥയാകുന്നു; പ്രതിഷേധം ശക്തമാക്കി ക്രിസ്തീയ സംഘടനകള്‍

കുരിശിനെ അവഹേളിച്ച് പാര്‍ട്ടി ചിഹ്നം എഴുതിയവര്‍ സാമൂഹ്യ ദ്രോഹികള്‍ ആണെന്നും ഇക്കൂട്ടരെ ശക്തമായി നേരിടണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

മലപ്പുറം: കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ കക്കാടംപൊയിലിലും കുരിശിന് നേരെയുള്ള അവഹേളനം പതിവാകുന്നതായി പരാതി. വിനോദ സഞ്ചാരകേന്ദ്രം കൂടിയായ ഇവിടെ ദിവസവും നിരവധി ആളുകളെത്തുന്നുണ്ട്. കുരിശുമല എന്നറിയപ്പെടുന്ന ഇവിടെ താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുരിശ് സ്ഥാപിച്ചിരുന്നു. ഇതിന് നേരെയും ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന രീതിയിലും അടുത്തകാലത്ത് അതിക്രമം വര്‍ധിക്കുകയാണെന്ന് വിശ്വാസികള്‍ പറയുന്നു. പൂഞ്ഞാര്‍ സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് കക്കാടംപൊയിലിലെ കുരിശിന് നേരെയുണ്ടായ അവഹേളനം ചൂണ്ടിക്കാട്ടി വിശ്വാസികളുടെ കൂട്ടായ്മ രംഗത്തെത്തിയത്. കുരിശില്‍ ഐയുഎംഎല്‍(ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്) എന്നെഴുതി വച്ചിരിക്കുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം ഒരു വൈദികന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

കുരിശിനെ അവഹേളിച്ച് പാര്‍ട്ടി ചിഹ്നം എഴുതിയവര്‍ സാമൂഹ്യ ദ്രോഹികള്‍ ആണെന്നും ഇക്കൂട്ടരെ ശക്തമായി നേരിടണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കുരിശിന് നേരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വിവിധ ക്രിസ്തീയ സംഘടനകളുടെയും കക്കാടംപൊയില്‍ ഇടവകയുടെയും ആഭിമുഖ്യത്തില്‍ കുരിശുമലയില്‍ കാവല്‍സമരം നടത്തി.

 

  comment
  • Tags:

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.