കാലടി സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരന് പെരുമ്പാവൂരില്‍ വന്നത് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാരെ സാഹായിക്കാനാണ്. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പോലീസുകാരനെ വിളിച്ചുവരുത്തി മൊഴി എടുക്കുകയും ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
കാലടി: പോപ്പുലര്‍ ഫ്രണ്ടിന് വഴിവിട്ട് സഹായം ചെയ്തു കൊടുത്ത പോലീസുകാരനെതിരെ എന്‍ഐഎ അന്വേഷണം. കാലടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സിയാദിനെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തതായിട്ടാണ് വിവരം. കഴിഞ്ഞ ദിവസത്തെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കെഎസ്ആര്‍ടി ബസ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്എത്തി വേണ്ട സഹായം ചെയ്തുകൊടുത്തത് ഈ പോലീസുകാരനായിരുന്നു. സ്റ്റേഷനിലെ മറ്റ് പോലീസുകാര്‍ ഇയാളെ പിന്തിരിപ്പിക്കാന് ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല.
കാലടി സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരന് പെരുമ്പാവൂരില്‍ വന്നത് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാരെ സാഹായിക്കാനാണ്. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പോലീസുകാരനെ വിളിച്ചുവരുത്തി മൊഴി എടുക്കുകയും ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. രണ്ട് വര്‍ഷം മുമ്പ് പെരുമ്പാവൂര്‍ സ്റ്റേഷനില്‍ തോക്കുമായി പിടിയിലായ കുപ്രസിദ്ധ ഗുണ്ടയെ വഴിവിട്ട് സഹായിച്ചതിന് അന്വേഷണം നേരിട്ട് പറവൂര്‍ സ്റ്റേഷനിലേക്ക് ഇയാളെ സ്ഥലം മാറ്റിയിരുന്നു. മൂന്നുമാസം മുമ്പാണ് കാലടി സ്റ്റേഷനില്‍ ചാര്‍ജെടുത്തത്.
പൂര്‍ണിമയുടെ കൊക്കുകള്‍
ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു; നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി; ചരിത്രനേട്ടം
ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം; ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
കൂടെയുണ്ട്, കൂടെപ്പിറപ്പായി
വാഹനങ്ങളുടെ ശവപ്പറമ്പായി മാള പോലീസ് സ്റ്റേഷന്; തുരുമ്പെടുത്ത് നശിക്കുന്നത് കോടികളുടെ വാഹനങ്ങള്‍
പൂര്‍വ്വ സൈനികരുടെ പുനരധിവാസം ഉറപ്പാക്കണം: പൂര്‍വ്വ സൈനിക സേവാ പരിഷത്ത്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി