×
login
കളമശ്ശേരിയിലെ അഴുകിയ ഇറച്ചി വില്‍പ്പന; സ്ഥാപന ഉടമയ്‌ക്കെതിരെ മനഃപ്പൂര്‍വം അപായപ്പെടുത്തുവാന്‍ വിഷവസ്തു കഴിപ്പിച്ചെന്ന വകുപ്പ് ചുമത്തി

പഴകിയതാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇറച്ചി കൊച്ചിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചതെന്ന് ജുനൈസ് മൊഴി നല്‍കിയിട്ടുണ്ട്. 50 കടകളിലേക്കാണ് ഇവര്‍ ഇറച്ചി നല്‍കിയിരുന്നത്. വിപണിയില്‍ നിന്നും വളരെ വിലക്കുറവിലാണ് ഇറച്ചി വില്‍പ്പന നടത്തിയത്.

കൊച്ചി : കളമശ്ശേരി കൈപ്പടമുകളില്‍ അഴുകിയ മാംസം സൂക്ഷിച്ച് ഹോട്ടലുകള്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ ജുനൈസിനെതിരെ മനഃപ്പൂര്‍വം അപായപ്പെടുത്തുവാന്‍ വിഷവസ്തു കഴിപ്പിച്ചെന്ന വകുപ്പ് ചുമത്തി. നിശ്ചിത താപനിലയ്ക്കു താഴെ മാംസം സൂക്ഷിച്ചാല്‍ ബാക്ടീരിയ പ്രവര്‍ത്തിച്ച് വിഷമായി മാറും. ഇതു കണക്കിലെടുത്താണ് 328 വകുപ്പു ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഐപിസി സെക്ഷന്‍ 328 വകുപ്പു പ്രകാരമാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. നിശ്ചിത താപനിലയ്ക്കു താഴെ മാംസം സൂക്ഷിച്ചാല്‍ ബാക്ടീരിയ പ്രവര്‍ത്തിച്ച് വിഷമായി മാറും. ഇതു കണക്കിലെടുത്താണ് 328 വകുപ്പു ചുമത്തിയിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്. ജുനൈസിന്റെ സഹായി ആയ നിസാബാണ് പിടിയിലായത്. മൂന്ന് ദിവസമായി മലപ്പുറം ജില്ലയില്‍ പോലീസ് സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് പൊന്നാനിയില്‍ വച്ചു പ്രതി പിടിയിലായത്. നഗരസഭാ അധികൃതര്‍ പരിശോധിച്ച് പഴകിയ ഇറച്ചി കണ്ടെത്തിയ അന്ന് രാവിലേയും 24 കടകള്‍ക്ക് ഇവര്‍ മാസം വിതരണം ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ പൊള്ളാച്ചിയില്‍ നിന്നുള്‍പ്പടെ ഇറച്ചി എത്തിച്ചിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് കൈപ്പടമുകളില്‍ ജുനൈസ് വാടകയ്‌ക്കെടുത്തു ലൈസന്‍സ് ഇല്ലാതെ നടത്തിവന്ന മാംസ സംഭരണ, വിതരണ കേന്ദ്രത്തില്‍ നിന്ന് അഴുകിയ മാംസം കണ്ടെത്തിയത്. 515 കിലോ അഴുകിയ മാംസമാണ് പിടിച്ചെടുത്തത്.  

അതേസമയം പഴകിയതാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇറച്ചി കൊച്ചിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചതെന്ന് ജുനൈസ് മൊഴി നല്‍കിയിട്ടുണ്ട്. 50 കടകളിലേക്കാണ് ഇവര്‍ ഇറച്ചി നല്‍കിയിരുന്നത്. വിപണിയില്‍ നിന്നും വളരെ വിലക്കുറവിലാണ് ഇറച്ചി വില്‍പ്പന നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നാണ് കുറഞ്ഞ വിലയില്‍ പഴയ ഇറച്ചിയെത്തിച്ചതാണെന്നും കൈപ്പടമുകളില്‍ വീട് വാടകക്ക് എടുത്തായിരുന്നു വിതരണം നടത്തിയതെന്നും ജുനൈസ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.  

 


 

 

 

 

  comment

  LATEST NEWS


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


  അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.