×
login
കള്ളാറില്‍ മൂന്ന് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത സ്കൂള്‍ കെട്ടിടത്തില്‍ ചെറിയ മഴയില്‍ തന്നെ വെള്ളക്കെട്ടും, ചോര്‍ച്ചയും; പാഴായത് രണ്ടരക്കോടി

വ്യാഴാഴ്ച രാവിലെ ജീവനക്കാര്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ സ്‌കൂളിനകത്തെ നടുമുറ്റം മുഴുവന്‍ വെള്ളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ കൂലിക്ക് ആളെ വെച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്.

കാസര്‍കോഡ് : രണ്ടരക്കോടി ചെലവിട്ട് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച സ്‌പെഷ്യല്‍ സ്‌കൂള്‍ കെട്ടിടം ചോര്‍ന്നൊലിക്കുന്നതായി പരാതി. മൂന്ന് മാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ രാജപുരം കള്ളാര്‍ പഞ്ചായത്ത് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ കെട്ടിടത്തിനാണ് ചോര്‍ച്ച. വേനല്‍ മഴയില്‍ തന്നെ വെള്ളക്കെട്ടും ചോര്‍ച്ചയുമുള്ള കെട്ടിടത്തിന്റെ അവസ്ഥ കാലവര്‍ഷമെത്തുമ്പോള്‍ എന്താകുമെന്നാണ് അധികൃതര്‍ ചിന്തിക്കുന്നത്.  

കഴിഞ്ഞ മാര്‍ച്ച് 5നാണ് നബാര്‍ഡ് സഹായത്തോടെ രണ്ടര കോടി രൂപ ചെലവില്‍ നിര്‍മിച്ച ബഡ്‌സ് സ്‌പെഷല്‍ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം നടത്തിയത്. കെട്ടിട നിര്‍മാണ സമയത്ത് തന്നെ സാധന സാമഗ്രികള്‍ ഉപയോഗിക്കുന്നതില്‍ കൃത്രിമം ഉള്ളതായി പരാതി ഉണ്ടായിരുന്നു. പ്രധാന കോണ്‍ക്രീറ്റ് സമയത്ത് ഒരു ഭാഗം തകര്‍ന്നു വീണ സംഭവവും ഉണ്ടായിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇപ്പോള്‍ ചോര്‍ച്ചയും വെള്ളക്കെട്ടും ഉള്ളത്.  

വ്യാഴാഴ്ച രാവിലെ ജീവനക്കാര്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ സ്‌കൂളിനകത്തെ നടുമുറ്റം മുഴുവന്‍ വെള്ളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ കൂലിക്ക് ആളെ വെച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. കെട്ടിടത്തിന്റെ മേല്‍ക്കുരയില്‍ നിന്നു വരുന്ന മഴവെള്ളം പൈപ്പ് വഴി നടുമുറ്റത്ത് എത്തിച്ച് കെട്ടിടത്തിനടിയില്‍ കൂടി പുറത്തെ ടാങ്കില്‍ എത്തിക്കുന്ന തരത്തിലാണ് നിര്‍മാണം. എന്നാല്‍ ടാങ്കില്‍ വെള്ളം നിറഞ്ഞതോടെ ഇത് തിരിച്ച് നടുമുറ്റത്തെത്തി കെട്ടിക്കിടക്കുകയാണ്. ഇത് കൂടാതെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ പല സ്ഥലത്തും ചോര്‍ച്ചയാണ്.  


ക്ലാസ് മുറികളില്‍ വെള്ളം തളംകെട്ടി നില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളെ ഇരുത്താനും സാധിക്കില്ല. നടക്കുമ്പോള്‍ തെന്നി വീഴും എന്നതിനാല്‍ കുട്ടികളെ നടത്താനും ഭയമുണ്ട്. കാലവര്‍ഷത്തില്‍ ശക്തമായ മഴ വരാനിരിക്കെ എങ്ങനെ കുട്ടികളെ ക്ലാസില്‍ ഇരുത്തും എന്ന ആശങ്കയിലാണ് സ്‌കൂള്‍ ജീവനക്കാര്‍.

 

 

  comment

  LATEST NEWS


  ഏക ഭാരതം ശ്രേഷ്ഠ ഭാരതം: കേരള സന്ദര്‍ശനത്തിനായി ഹിമാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നാളെ കൊച്ചിയില്‍ എത്തും


  ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.