×
login
പ്രിയ വര്‍ഗീസിന്റെ നിയമന യോഗ്യത: സംശയത്തിന്റെ ആനുകൂല്യത്തിലാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചത്, നടപടി നിയമോപദേശം കിട്ടിയ ശേഷമെന്ന് വൈസ് ചാന്‍സിലര്‍

അസിസ്റ്റന്റ് പ്രൊഫസറായ പ്രിയ മൂന്ന് വര്‍ഷം പിഎച്ച്ഡി ചെയ്യാന്‍ അവധിയില്‍ പോയി. രണ്ട് കൊല്ലം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനായിരുന്നു. ഇത് രണ്ടും അധ്യാപന പരിചയമായി കാണാനാകില്ല. നാലുവര്‍ഷം പരിചയമുള്ള പ്രിയയെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നുമാണ് സേവ് യൂണിവേഴ്‌സിറ്റിആവശ്യപ്പെടുന്നത്.

കണ്ണൂര്‍ : കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

നിയമനവുമായി ബന്ധപ്പെട്ടുള്ള സേവ് യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പോസിറ്റീവായി കാണുന്നില്ല. അടിസ്ഥാന യോഗ്യതയായി ഗവേഷണ ബിരുദവും അസിസ്റ്റന്റ് പൊഫസര്‍ എന്ന നിലയില്‍ എട്ടുവര്‍ഷത്തെ അധ്യാപന പരിചയവും എട്ടില്‍ കുറയാത്ത ഗവേഷണ പ്രബന്ധങ്ങളും വേണമെന്നാണ് യുജിസി ചട്ടം. 2012 ല്‍ അസിസ്റ്റന്റ് പ്രൊഫസറായ പ്രിയ മൂന്ന് വര്‍ഷം പിഎച്ച്ഡി ചെയ്യാന്‍ അവധിയില്‍ പോയി. രണ്ട് കൊല്ലം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനായിരുന്നു. ഇത് രണ്ടും അധ്യാപന പരിചയമായി കാണാനാകില്ലെന്നും നാലുവര്‍ഷത്തെ മാത്രം പരിചയമുള്ള പ്രിയയെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നുമാണ് സേവ് യൂണിവേഴ്‌സിറ്റിയും പ്രതിപക്ഷ സംഘടനകളും ആവശ്യപ്പെടുന്നത്.      

പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കണോ എന്നതില്‍ വ്യക്തതയില്ല. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രിയയെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചത്. ഒരാള്‍ക്ക് അവസരം നഷ്ടമാകരുത് എന്നാണ് യൂണിവേഴ്‌സിറ്റി കരുതിയത്. ആ തിരുമാനത്തിന്റെ ഭാഗമായാണ് ഇന്റര്‍വ്യൂവിന് പങ്കെടുപ്പിച്ചത്. നിയമ ഉപദേശം കിട്ടിയ ശേഷമേ നിയമനം സംബന്ധിച്ച് നടപടി ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തില്‍ പ്രിയാ വര്‍ഗീസിനാണോ ഒന്നാം റാങ്ക് എന്ന കാര്യത്തില്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല.  

എയിഡഡ് കോളേജുകളില്‍ കേറാന്‍ വേണ്ടി അമ്പതും അറുപതും ലക്ഷങ്ങളാണ് എന്നോട് ആളുകള് പറയുന്നത്. ഈ രീതിയോട് യോജിപ്പില്ല. തുറന്ന കൈക്കൂലി വാങ്ങി ജോലിനേടുന്ന ഈ രീതിയാണ് മാറേണ്ടത്. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ളയാളാണ് ഞാന്‍. പക്ഷേ നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ല. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും ഗോപിനാഥ് രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.  

അതേസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള യൂണിവേഴ്‌സിറ്റിയുടെ നീക്കം വിവാദമായതോടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടു. വിസിയോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. നിയമനത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  

 

 

 

 

  comment

  LATEST NEWS


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.