×
login
ഇടപെട്ടത് മുഖ്യമന്ത്രി നേരിട്ടെന്ന് സൂചന; കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം: പ്രത്യുപകാരമെന്ന് ആരോപണം

സര്‍വ്വകലാശാലയില്‍ നിന്നും പടിയിറങ്ങിയ വിസിക്ക് പുനര്‍ നിയമനം ലഭിച്ചതോടെ നാലുവര്‍ഷത്തിലധികമായി കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അക്കാദമിക്ക്-ഭരണതലങ്ങളില്‍ സിപിഎം ഇടപെടലുകള്‍ തുടരുമെന്നുറപ്പായി.

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലാ വിസിയുടെ പുനര്‍നിയമനത്തില്‍ ഇടപെട്ടത് മുഖ്യമന്ത്രി നേരിട്ടെന്ന് സൂചന. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാവര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിനുള്ള പ്രത്യുപകാരം എന്ന നിലയിലാണ് സിപിഎം ആജ്ഞാനുവര്‍ത്തിയായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വിസിയാക്കാന്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്കിയതെന്നാണ് ആരോപണം.  

സര്‍വ്വകലാശാലയില്‍ നിന്നും പടിയിറങ്ങിയ വിസിക്ക് പുനര്‍ നിയമനം ലഭിച്ചതോടെ നാലുവര്‍ഷത്തിലധികമായി കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അക്കാദമിക്ക്-ഭരണതലങ്ങളില്‍ സിപിഎം ഇടപെടലുകള്‍ തുടരുമെന്നുറപ്പായി. കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിന് തടസ്സം നില്‍ക്കാതിരിക്കാന്‍ ഗവര്‍ണറുടെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് വിവരം. യോഗ്യതയില്ലാത്തതിന്റെ പേരില്‍ വിവാദമായ നിയമനത്തിന് സിന്‍ഡിക്കേറ്റിന്റെയും വിസിയുടേയും അംഗീകാരം വേണമെന്നിരിക്കെ മറ്റൊരാള്‍ ചുമതലയില്‍ വന്നാല്‍ കാര്യങ്ങള്‍ തകിടംമറിയുമെന്നതാണ് തിരക്കിട്ട നിയമനത്തിന് പിന്നില്‍.

തന്റെ രണ്ടാംവരവിനു കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നു വിസി തന്നെ മാധ്യമപ്രവര്‍ത്തകരോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നിയമനങ്ങള്‍ നടത്തുമ്പോള്‍ സമ്മര്‍ദ്ദങ്ങളുണ്ടാകുമെന്നും വിസിക്ക് ഇതിനുള്ള അധികാരങ്ങളുണ്ടെന്നും മുഖ്യമന്ത്രി തന്നോട് പറഞ്ഞതായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ മുമ്പോട്ടുപോകുന്നത് മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചു മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അറുപത് വയസ്സ് പൂര്‍ത്തിയായ, കാലാവധി കഴിഞ്ഞ വിസിക്ക് പുനര്‍നിയമനം നല്കിയ സംഭവം ആദ്യമായാണ് സംസ്ഥാനത്തെ ഒരു സര്‍വ്വകലാശാലയില്‍ നടക്കുന്നത്. വിഷയത്തില്‍ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ ഫോറവും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. ഇന്നലെ ജാമിയ മിലിയ്യ സര്‍വ്വകലാശാലയില്‍ അധ്യാപക വൃത്തിയില്‍ തിരിച്ചുകയറേണ്ടതായിരുന്നു പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍. വിസി സ്ഥാനം ഒഴിയുന്നതിന്റെ മുന്നോടിയായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യാത്രയയപ്പ് സമ്മേളനവും കണ്ണൂരില്‍ ആര്‍ഭാട പൂര്‍വ്വം നടന്നു.

 

  comment

  LATEST NEWS


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.