×
login
സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടക‍യും തമിഴ്‌നാടും

ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ശേഷം നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിപ്പിക്കൂ.

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ കേരളത്തില്‍ നിന്നുള്ളവരില്‍ കര്‍ണ്ണാടകയും തമിഴ്‌നാടും കര്‍ശ്ശന പരിശോധന് ഏര്‍പ്പെടുത്തി. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ടിസിപിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.  

കര്‍ണാടക നേരത്തെ കേരളത്തില്‍ നിന്നെത്തുന്ന രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങളിലൊന്നായ തലപ്പാടിയില്‍ ഇന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് താല്‍ക്കാലിക ഇളവ് നല്‍കിയിട്ടുണ്ട്.  

കെഎസ്ആര്‍ടിസി ബസുകള്‍ തലപ്പാടിയില്‍ വരെയാണ് സര്‍വീസ് നടത്തുന്നത്. അതിര്‍ത്തിയില്‍ നിന്ന് നഗരത്തിലേക്ക് കര്‍ണാടക ബസ് സര്‍വീസ് ഉണ്ടാകും. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ശേഷം നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിപ്പിക്കൂ. ഇതിനായി അതിര്‍ത്തിയില്‍ കര്‍ണാടക പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.  

കേരളത്തില്‍ നിന്നും കോയമ്പത്തൂര്‍ വഴി തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. വാളയാറില്‍ പോലീസിന്റെ ഇ- പാസ് പരിശോധന മാത്രമാണ് നിലവിലുള്ളത്. തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ പരിശോധന ഉടന്‍ ആരംഭിക്കും.

വ്യാഴാഴ്ച മുതലാണ് തമിഴ്‌നാട് സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നെങ്കിലും കോയമ്പത്തൂര്‍ ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

 

 

 

  comment

  LATEST NEWS


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


  ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.