×
login
ജോഷിയുടെ കത്ത് വാർത്തയായി; ബാങ്ക് അധികൃതർ ആശുപത്രിയിലെത്തി പത്തുലക്ഷം രൂപ നല്‍കി, ബാക്കി 72 ലക്ഷം ഉടന്‍

ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടെങ്കിലും രണ്ടു ലക്ഷമാണ് ബാങ്ക് നല്‍കിയത് . മസ്തിഷ് കാഘാതം ബാധിച്ച്‌ കേള്‍വിയും കാഴ്ചശക്തിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട ജോഷി ശസ്ത്രക്രിയ്ക്ക് വിധേയനായി . ഇതിനിടെയാണ് കഴുത്തില്‍ ട്യൂമര്‍ കണ്ടെത്തിയത്.

തൃശൂര്‍ : മസ്തിഷ്‌കാഘതത്തെ തുടര്‍ന്ന് തൃശൂരില്‍ ചികത്സയിലുളള നിക്ഷേപകന്‍ ജോഷി ആന്റണിക്ക് കരുവന്നൂര്‍ ബാങ്ക് അധികൃതര്‍ ആശുപത്രിയിലെത്തി 10 ലക്ഷം രൂപ കൈമാറി. ലക്ഷങ്ങള്‍ നിക്ഷേപിച്ചിട്ടും ചികിത്സയ്ക്കാണെന്ന് അറിയിച്ചിട്ടും പണം നല്‍കാത്തതില്‍ സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിനെതിരെ കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകൻ കൂടിയായ ജോഷി  രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കത്തെഴുതിയിരുന്നു. ഇതിനെതുടർന്നാണ് ബാങ്ക് അധികൃതർ ആശുപത്രിയിലെത്തിയത്.  

താന്‍ മരിച്ചു കഴിഞ്ഞാല്‍ ആരും പാര്‍ട്ടി പതാക പുതപ്പിക്കാന്‍ വീട്ടിലേക്ക് വരേണ്ടെന്ന് ചൂണ്ടിക്കാട്ടി ബാങ്കിന് കത്തെഴുതിയിരുന്നു. ഇത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ നേരിട്ട് നിര്‍ദേശിച്ചതനുസരിച്ചാണ് 10 ലക്ഷം രൂപ നല്‍കിയത്. നിക്ഷേപത്തിലെ ബാക്കി തുക 72 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് സഹകരണ വകുപ്പ് അറിയിച്ചതായി ജോഷി പറഞ്ഞു.  


ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടെങ്കിലും രണ്ടു ലക്ഷമാണ് ബാങ്ക് നല്‍കിയത് . മസ്തിഷ് കാഘാതം ബാധിച്ച്‌ കേള്‍വിയും കാഴ്ചശക്തിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട ജോഷി ശസ്ത്രക്രിയ്ക്ക് വിധേയനായി . ഇതിനിടെയാണ് കഴുത്തില്‍ ട്യൂമര്‍ കണ്ടെത്തിയത്. ഇതിനായുളള ചികിത്സയക്കാണ് പണം ആവശ്യപ്പെട്ടത്.

സ്വന്തം കാശ് ബാങ്കിലുണ്ടായിട്ടും ചികില്‍സയ്ക്കു പണമില്ലാതെ വലയേണ്ട നിസഹായവസ്ഥയിലാണ് ജോഷി. തുടര്‍ ചികിത്സകള്‍ക്കായി ഇരുപത് ലക്ഷം രൂപ നിലവില്‍ വായ്പയെടുത്തിരിക്കുകയാണ് അദ്ദേഹം. ഇതിന്റെ പലിശയിനത്തില്‍ തന്നെ വലിയൊരു തുക ജോഷിക്ക് നല്‍കേണ്ടതായുമുണ്ട്. ബാങ്കിലെ നിക്ഷേപ തുക മുഴുവന്‍ കിട്ടാതെ പ്രതിസന്ധി ഒഴിയാത്ത അവസ്ഥയാണിപ്പോള്‍.  

  comment

  LATEST NEWS


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


  അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.