×
login
''കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് പള്ളിയാക്കി''; ഭാവിയില്‍ പ്രശ്നമാകും, വെട്ടൂര്‍ രാമന്‍ നായരുടെ പുരി മുതല്‍ നാസിക് വരെയെന്ന പുസ്തകം ചര്‍ച്ചയാവുന്നു

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഹിന്ദുക്കള്‍ ഈ പള്ളി വീണ്ടും ക്ഷേത്രമാക്കുന്നതിന് ബലപ്രയോഗത്തിന് ഒരുമ്പെട്ടു. ഇപ്പോള്‍ ഇവിടെ പട്ടാളക്കാര്‍ സദാ കാവല്‍ നില്‍ക്കുന്നുണ്ട്. എങ്കിലും ഇതിന് ഇനിയും എത്രകാലം കൂടി ഒരു മുസ്ലിം ദേവാലയമായി തുടരാന്‍ കഴിയുമെന്ന് കണ്ടുതന്നെയറിയണം.

കോട്ടയം: വാരാണസിയിലെ മുസ്ലിം പള്ളി കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചതെന്നും ഭാവിയില്‍ ഇത് ഒരു പ്രശ്നമാകുമെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രമുഖ എഴുത്തുകാരന്‍ വെട്ടൂര്‍ രാമന്‍ നായര്‍ കുറിച്ചിരുന്നു. അദ്ദേഹവും പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായ ഡി.സി. കിഴക്കേമുറിയും സ്വാതന്ത്ര്യലബ്ധിക്കു ശേഷം നാലഞ്ചു വര്‍ഷം കഴിഞ്ഞ് കാശി സന്ദര്‍ശിച്ചിരുന്നു. അന്ന് ഇരുവരും കണ്ട കാഴ്ചകള്‍ വെട്ടൂരിന്റെ പുരി മുതല്‍ നാസിക് വരെയെന്ന ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.  

നിലവിലുള്ള ക്ഷേത്രത്തോട് ചേര്‍ന്ന് ക്ഷേത്രത്തൂണുകളോടെയുള്ള ജ്ഞാന്‍വാപി മോസ്‌ക് കണ്ടതിന്റെ വിശദവിവരങ്ങള്‍ പുസ്തകത്തിലുണ്ട്. അതിങ്ങനെ:  അറംഗസീബ് മുസ്ലിം പള്ളിയാക്കി മാറ്റിയ പഴയ വിശ്വനാഥ ക്ഷേത്രം ഇപ്പോഴത്തെ സ്വര്‍ണക്ഷേത്രത്തിന് അടുത്തു തന്നെയാണ്. ക്ഷേത്രത്തിന് വലിയ വ്യത്യാസമൊന്നും വരുത്തിയിട്ടില്ല. നിസ്‌ക്കാരത്തിന് സൗകര്യപ്പെടത്തക്ക വിധം രണ്ടാം നിലയുടെ മുന്‍വശത്ത് ഒരു വലിയ ഹാള്‍ ഉണ്ടാക്കിയിട്ടുണ്ട്. വിഗ്രഹങ്ങളും കൊത്തുപണികളും നശിപ്പിച്ചെങ്കിലും തൂണുകളും മുകളെടുപ്പുകളുമെല്ലാം ഇപ്പോഴും ഒരു ഹിന്ദു ക്ഷേത്രത്തിന്റേതു തന്നെ. ഹാളിനു മുന്‍വശം കാല്‍ കഴുകുന്നതിനു വേണ്ടി നിര്‍മിച്ചിട്ടുള്ള കൃത്രിമക്കുളത്തില്‍ നിറയെ സ്വര്‍ണമത്സ്യങ്ങള്‍ നീന്തിത്തുടിച്ചുകൊണ്ടിരിക്കുന്നു.


സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഹിന്ദുക്കള്‍ ഈ പള്ളി വീണ്ടും ക്ഷേത്രമാക്കുന്നതിന് ബലപ്രയോഗത്തിന് ഒരുമ്പെട്ടു. ഇപ്പോള്‍ ഇവിടെ പട്ടാളക്കാര്‍ സദാ കാവല്‍ നില്‍ക്കുന്നുണ്ട്. എങ്കിലും ഇതിന് ഇനിയും എത്രകാലം കൂടി ഒരു മുസ്ലിം ദേവാലയമായി തുടരാന്‍ കഴിയുമെന്ന് കണ്ടുതന്നെയറിയണം. കാവല്‍ക്കാരായ ആ പട്ടാളക്കാരില്‍ തന്നെ തങ്ങള്‍ ചെയ്യുന്നത് ആവശ്യമായ ഒരു പ്രവൃത്തിയാണെന്ന ഭാവം കണ്ടില്ല. മുസ്ലിങ്ങള്‍ കവര്‍ന്നെടുത്ത വസ്തുവിന് ഇന്ത്യാ ഗവണ്‍മെന്റ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന വിചാരം ഹിന്ദുക്കളില്‍ നല്ല ഒരു വിഭാഗത്തിന് അമര്‍ഷമുണ്ടാക്കിയിട്ടുണ്ടെന്ന് തീര്‍ച്ചയാണ്.

ഭയാശങ്കകളോടെയെന്ന് തോന്നുമാറ് അവിടെ പ്രാര്‍ഥിച്ചു കൊണ്ടിരുന്ന മുസ്ലിങ്ങളും ആ ദേവാലയത്തിനുള്ളിലുള്ള മായ്ച്ചാലും മായാത്ത ഹിന്ദു ക്ഷേത്ര ഭാവവും എന്നില്‍ വ്യത്യസ്തങ്ങളും വിരുദ്ധങ്ങളുമായ മനോവികാരങ്ങള്‍ ജനിപ്പിച്ചു. തകര്‍ന്നടിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങളോടു കൂടിയ ആ പള്ളി, ഒരു നേരിയ വേദന എന്റെ ഹൃദയത്തില്‍ ജനിപ്പിച്ചിട്ടില്ലേ എന്നു ഞാന്‍ സംശയിക്കുന്നു. എന്തായാലും ഗവണ്‍മെന്റിനു ഭാവിയില്‍ ഇതൊരു പ്രശ്നമാകുമെന്നതു തീര്‍ച്ച.

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.