×
login
സമവായത്തില്‍ എത്താതെ ഐഎന്‍എല്‍‍; കാസിം ഇരിക്കൂര്‍ പക്ഷക്കാരെ മാത്രം ഉള്‍പ്പെടുത്തി വരണാധികാരികളെ നിയമിച്ചു, വീണ്ടും തര്‍ക്കത്തില്‍

മുഖ്യമന്ത്രി കൂടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കാന്തപുരം പ്രശ്‌നത്തില്‍ ഇടപെട്ടതെന്നാണ് സൂചന.

കോഴിക്കോട്: ചര്‍ച്ചകള്‍ നടത്തിയിട്ടും ഒത്തുതീര്‍പ്പില്‍ എത്താന്‍ ആകാതെ ഐഎന്‍എലിലെ തര്‍ക്കം. ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനായി ശനിയാഴ്ച സുന്നി നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍  ഇടപെട്ടിരുന്നു. എന്നിട്ടും പരിഹാരം കാണാന്‍ ആയില്ല.  

മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കാസിം ഇരിക്കൂര്‍ പക്ഷക്കാരെ മാത്രം ഉള്‍പ്പെടുത്തി വരണാധികാരികളെ നിയോഗിച്ചതാണ് തര്‍ക്ക വിഷയം. അംഗത്വ വിതരണത്തിനായി 14 ജില്ലകളിലും നിയോഗിച്ചവരുടെ പട്ടികയാണ് പുറത്ത് വന്നത്. ഇതില്‍ കാസിം ഇരിക്കൂര്‍ പക്ഷക്കാര്‍ മാത്രമാണുള്ളത്. തര്‍ക്കം പരിഹരിക്കാന്‍ ശ്രമം നടക്കുമ്പോള്‍ ഒരു വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന നീക്കം തെറ്റാണെന്ന് വഹാബ് വിഭാഗം കുറ്റപ്പെടുത്തുന്നു.

എന്നാല്‍ ഇത് പിളര്‍പ്പുണ്ടായതിന് ശേഷമെടുത്ത തീരുമാനമാണ്. അതില്‍ അസ്വാഭാവികത ഇല്ലെന്നാണ് കാസിം ഇരിക്കൂര്‍ പക്ഷത്തിന്റെ വാദം.  സുന്നി നേതാവ് ഹക്കിം അസ്ഗരി പ്രശ്‌നപരിഹാരത്തിനായി ഇരു പക്ഷവുമായി സംസാരിച്ചതിന് പുറമേയാണ് വിഷയത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായും സംസാരിച്ചത്. മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നത് സമുദായത്തിന് നല്ലതല്ലെന്ന് കാന്തപുരം മന്ത്രിയോട് പറഞ്ഞു.  

മുഖ്യമന്ത്രി പിണറായി വിജയനുമായി കാന്തപുരം നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി കൂടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കാന്തപുരം പ്രശ്‌നത്തില്‍ ഇടപെട്ടതെന്നാണ് സൂചന. കാസിം ഇരിക്കൂറിനെ ചുമതലയില്‍ നിന്ന് മാറ്റണമെന്നാണ് വഹാബ് പക്ഷത്തിന്റെ ആവശ്യം.ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഇരുപക്ഷവും വീണ്ടും കൊമ്പ് കോര്‍ക്കുന്നത്. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും പ്രശ്‌നത്തില്‍ ഇടപെട്ട് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

 

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.