×
login
വീഡിയോ പകര്‍ത്തിയ ജീവനക്കാരന് മര്യാദയില്ല; സഹപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തി; കെഎസ്ആര്‍ടിസി ക്രിമിനലുകള്‍ക്കായി വീണ്ടും ആനത്തലവട്ടം ആനന്ദന്‍

വീഡിയോ ചിത്രീകരിച്ച കെഎസ്ആര്‍എടി.സി ജീവനക്കാരന്‍ ശ്രീജിത്ത് ചെയ്തത് സഹപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്ന മര്യാദയില്ലാത്ത കാര്യമാണ്. മര്‍ദ്ദനം ആര്‍ക്കും ഏറ്റിട്ടില്ല. ഇല്ലാത്ത കാര്യങ്ങള്‍ തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

തിരുവനന്തപുരം:കാട്ടാക്കടയില്‍ അച്ഛനെയും മകളെയും ജീവനക്കാര്‍ മര്‍ദ്ദിക്കുന്ന വീഡിയോ പകര്‍ത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ രംഗത്ത്. വീഡിയോ ചിത്രീകരിച്ച കെഎസ്ആര്‍എടി.സി ജീവനക്കാരന്‍ ശ്രീജിത്ത് ചെയ്തത് സഹപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്ന മര്യാദയില്ലാത്ത കാര്യമാണ്. മര്‍ദ്ദനം ആര്‍ക്കും ഏറ്റിട്ടില്ല.  ഇല്ലാത്ത കാര്യങ്ങള്‍ തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥിനിയുടെ മുന്നിലിട്ട് പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍. വിദ്യാര്‍ത്ഥിയുടെ പിതാവിനെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയതാണ്. അതു ചെയ്തത് തെറ്റാണെന്നും റിപ്പോര്‍ട്ടര്‍ ചാനലില്‍ പറഞ്ഞു.  

ട്രാന്‍സ്ഫര്‍ വാങ്ങിയ ജീവനക്കാരന്‍ ഇപ്പോള്‍ പ്രതികരിക്കാത്തത് ജീവന് പേടിയുള്ളത് കൊണ്ടല്ല. ഒരു തൊഴിലാളി തെറ്റ് ചെയ്താല്‍ മാനേജ്‌മെന്റിനോട് പരാതിപ്പെടാം എന്നാല്‍ അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ല. വിശ്രമമുറിയിലേക്ക് കൊണ്ടുപോയത് തെറ്റാണ്. പോലീസിനെ വിളിച്ചപ്പോള്‍ പരാതിക്കാര്‍ പോകാനാണ് ശ്രമിച്ചത്. അത് കൊണ്ടാണ് അവര്‍ വിശ്രമമറിയിലേക്ക് കൊണ്ടുപോയത്. ജീവനക്കാരും രക്ഷിതാവും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി എന്നാല്‍ ക്രൂരമായ മര്‍ദ്ദനം ഉണ്ടായെന്ന് പറയുന്ന വീഡിയോ ഇല്ല. ജീവനക്കാരോട് പ്രേമന്‍ പ്രതികരിച്ച രീതി കൂടി നോക്കണമെന്ന് അദേഹം പറഞ്ഞു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന്റെ ട്രാന്‍സ്ഫറിന് സംഭവവുമായി ബന്ധമില്ലെന്നും  ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.


കാട്ടാക്കട ഡിപ്പോയില്‍ മകളുടെ മുന്നില്‍ വെച്ച് അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മര്‍ദ്ദിക്കുന്നത് ചിത്രീകരിച്ച് െ്രെഡവര്‍ക്കെതിരെ ഭീഷണിയുമായി സഹപ്രവര്‍ത്തകര്‍ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. ജീവനക്കാരില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന്‌ ്രൈഡവര്‍ സ്ഥലംമാറ്റം വാങ്ങിപ്പോകുകയും ചെയ്തിരുന്നു.

കാട്ടാക്കട ഡിപ്പോയിലെ െ്രെഡവറായിരുന്ന വി.കെ.ശ്രീജിത്തിനെ സ്വന്തം സ്ഥലമായ കോഴിക്കോട്ടേയാക്കാണ് സ്ഥലംമാറ്റിയത്. ഇയാളുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സുരക്ഷാ മുന്‍കരുതലെന്ന വിധത്തിലാണ് നടപടി. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മകള്‍ക്കു മുന്നില്‍വെച്ച് അച്ഛനെ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെ ശ്രീജിത്തിനെതിരേ കെഎസ്ആര്‍ടിസി ജീവനക്കാര്‍ രംഗത്ത് എത്തിയിരുന്നു.

'മകളുടെ മുന്നിലിട്ടാണോടാ അച്ഛനെ മര്‍ദിക്കുന്നതെന്ന്' ശ്രീജിത്ത് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതാണ് വീഡിയോ ചിത്രീകരിച്ചത് ശ്രീജിത്താണെന്ന വിധത്തില്‍ സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് സഹപ്രവര്‍ത്തകരില്‍ നിന്നും ഭീഷണി ഉയര്‍ന്നതോടെ ശ്രീജിത്ത് സ്ഥലം മാറ്റത്തിനായി അധികൃതരെ സമീപിക്കുകയായിരുന്നു.

  comment

  LATEST NEWS


  ലോകകപ്പില്‍ ബ്രസീല്‍ പുറത്ത്


  ലവ് ജിഹാദ് തടയാന്‍ മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ നിയമം കൊണ്ടുവരും; പ്രതിക്ക് 5വര്‍ഷം വരെ തടവ്


  റഷ്യന്‍ തലസ്ഥാനത്ത് സ്ഫോടനവും തീപിടിത്തവും; സ്ഫോടന ശബ്ദത്തിന് ശേഷം ഒരു ഫുട്ബാള്‍ സ്റ്റേഡയത്തിന്‍റെ വലിപ്പത്തില്‍ തീപിടിത്തം


  കഷ്ടിച്ച് കിട്ടിയ കസേര; മുഖ്യമന്ത്രിക്കസേരയില്‍ ആര് ഇരിക്കണമെന്നതിനെച്ചൊല്ലി ഹിമാചലില്‍ കോണ്‍ഗ്രസില്‍ തമ്മിലടി


  ഹിജാബിനെതിരെ സമരം ചെയ്യുന്ന ഇറാന്‍ സംവിധായിക മഹ്നാസ് മുഹമ്മദിയെ ആദരിച്ചത് ഇടത് സര്‍ക്കാരിന്‍റെ ലൈനോ എന്ന് വിമര്‍ശനം


  ഫാംഹൗസ് ഉടമയുടെ വയസ്സായ അമ്മയെ പുറത്താക്കി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ ചായകുടി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.