×
login
കാവ്യ മാധവന്റെ ബാങ്ക് ലോക്കറുകളും അന്വേഷണ സംഘം പരിശോധിച്ചു; ലോക്കര്‍ തുറന്നത് നടി ആക്രമിക്കപ്പെട്ടതിന് ശേഷം, ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവന്റെ ബാങ്ക് ലോക്കറുകളും അന്വേഷണ സംഘം പരിശോധിച്ചു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. പനമ്പിള്ള നഗറിലെ സ്വകാര്യ ബാങ്കില്‍ കാവ്യയ്ക്കുള്ള ലോക്കറാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചത്.

ബുധനാഴ്ച രാവിലെയും വൈകിട്ടുമായി ക്രൈംബ്രാഞ്ചിന്റെ രണ്ട് സംഘമെത്തിയാണ് ലോക്കര്‍ പരിശോധിച്ചതായി ബാങ്ക് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തില്‍ കാവ്യയുടെ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ ലോക്കര്‍ തുറന്നതെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

എന്നാല്‍ ലോക്കറില്‍ നിന്നും എന്താണ് ലഭിച്ചത് എന്നത് സംബന്ധിച്ച് വെളിപ്പെടുത്താന്‍ ആന്വേഷണ സംഘം തയ്യാറായില്ല. കഴിഞ്ഞ ദിവസം കാവ്യമാധവനെ വീട്ടിലെത്തി ചോദ്യം ചെയ്തശേഷമാണ് അന്വേഷണ സംഘം ഇവരുടെ ലോക്കറുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.


അതേസമയം കാവ്യ മാധവനെ നാല് മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും ചോദ്യങ്ങളോട് അവര്‍ കൃത്യമായി പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. മിക്ക ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയില്ല. കേസുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുള്ള കാര്യങ്ങള്‍ പോലും നിഷേധിക്കുന്ന മൊഴികളാണു കാവ്യ നല്‍കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

പുറത്തുവന്ന ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ ശബ്ദരേഖയില്‍ കാവ്യയെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നടി നിരസിച്ചു. ഇതോടെ കാവ്യയെ ഒന്നുകൂടി ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് സംഘം. ഇതിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാരിയരുടെ മൊഴിയും അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.

    comment

    LATEST NEWS


    കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍


    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


    നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.