login
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് ‍സ്‌ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം

ഓരോ ജില്ലയ്ക്കും പ്രത്യേകം ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ സാമ്പത്തിക ഇടപാടുകള്‍ തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടാകുന്ന പതിവ് കണക്കിലെടുത്താണ് നടപടി. പൊതുജനങ്ങള്‍ക്കും ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറാം. 0484-2870400/2354056, 9496521002, 8078062442 എന്നിവ നമ്പരുകള്‍.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കള്ളപ്പണ വിനിയോഗം തടയാനും പിടികൂടാനും കസ്റ്റംസ് വിശാല സംവിധാനങ്ങള്‍ ഒരുക്കും. റോഡ്, ജല മാര്‍ഗങ്ങളില്‍ക്കൂടി പണവും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള മറ്റു വസ്തുക്കളും അനധികൃതമായി കടത്തുന്ന സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. ഇത്തവണ കുറ്റമറ്റ രീതിയില്‍ അത് തടയാനാണ് പദ്ധതി.

ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം (എസ്എസ്ടി) സംവിധാനങ്ങള്‍ സജ്ജമാക്കി. വാഹനങ്ങള്‍, ബോട്ടുകള്‍, ഹൗസ്‌േബാട്ടുകള്‍ തുടങ്ങിയവ നിരീക്ഷിക്കും. സൂപ്രണ്ട്, ഇന്‍സ്‌പെക്ടര്‍, ഹെഡ് ഹവില്‍ദാര്‍ എന്നിവരടങ്ങുന്ന സംഘമായിരിക്കും ഓരോ ഫ്‌ളൈയിങ് സ്‌ക്വാഡിന്റെയും കീഴിലുള്ള എസ്എസ്ടിയില്‍. കമ്മീഷണറേറ്റില്‍ കണ്‍ട്രോള്‍ റൂം ഉണ്ടാകും. ഇന്ത്യന്‍ റവന്യൂഇന്റലിജന്‍സിലെ ജോയിന്റ് കമ്മീഷണര്‍ പ്രിയാങ്ക് ചതുര്‍വേദിയാണ് നോഡല്‍ ഓഫീസര്‍. ഡെപ്യൂട്ടി കമ്മീഷണര്‍ സി.വി. ജയകാന്ത് സഹായി.

ഓരോ ജില്ലയ്ക്കും പ്രത്യേകം ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ സാമ്പത്തിക ഇടപാടുകള്‍ തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടാകുന്ന പതിവ് കണക്കിലെടുത്താണ് നടപടി. പൊതുജനങ്ങള്‍ക്കും ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറാം. 0484-2870400/2354056, 9496521002, 8078062442 എന്നിവ നമ്പരുകള്‍.

  comment

  LATEST NEWS


  ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു


  ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.