login
ഏതു ചുമതല നല്‍കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്‍

കേരളത്തിന്റെ വികസനത്തിന് മികച്ചനിലയില്‍ ചുമതലകള്‍ നിര്‍വഹിക്കാനുള്ള ദേഹബലവും ആത്മബലവും തനിക്കുണ്ടെന്ന് അദേഹം പറഞ്ഞു.

തിരുവനന്തപുരം: വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ അധികം കയ്യടി കിട്ടിയത് ഇ. ശ്രീധരനു തന്നെ. ശ്രീധരന്‍ വേദിയില്‍ എത്തിയപ്പോള്‍ ജനം ആര്‍ത്തു വിളിച്ചു. പിന്നീട് പേര് പരമാര്‍ശിക്കപ്പെട്ടപ്പോഴെല്ലാം ആരവം ഉയര്‍ന്നു.

ഔദ്യോഗിക ജീവിതത്തിലേതുപോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ തനിക്ക് കഴിയുമെന്ന് ശ്രീധരന്‍ പറഞ്ഞപ്പോള്‍ നിലയ്ക്കാത്ത കയ്യടി ഉയര്‍ന്നു. ഏതു ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

67 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം രാഷ്ട്രീയത്തിലേക്ക് വരാന്‍ സാധിച്ചതില്‍ അത്ഭുതം തോന്നുന്നതായി പറഞ്ഞ ശ്രീധരന്‍, ഏതു ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാന്‍ തനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.  

'ഇക്കാലത്തിനിടയില്‍  പല പദ്ധതികളും രാജ്യത്തിനുവേണ്ടി ചെയ്ത് സമര്‍പ്പിക്കാന്‍ ഭാഗ്യമുണ്ടായി. ഈ പ്രായത്തിലും കാര്യങ്ങള്‍ ചെയ്യാന്‍ ദേഹബലവും ആത്മബലവും ഉണ്ട്. കേരളത്തിനു വേണ്ടി ചെയ്യാന്‍ സാധിക്കുന്നത് ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ഏത് ചുമതല തന്നാലും ഇതുവരെ ചെയ്തതുപോലെ ഏറ്റവും ധൈര്യത്തോടെയും പ്രാത്പിയോടെയും ചെയ്യും' എന്നതായിരുന്നു ഇ. ശ്രീധരന്റെ വാക്കുകള്‍.

ശ്രീധരന്റെ അടുത്തെത്തി ആദരവ് പ്രകടിപ്പിച്ച ശേഷമാണ് അമിത് ഷാ  വേദിയില്‍ ഇരുന്നത്.  അമിത്ഷായെ അണിയിക്കാന്‍ പൊന്നാടയുമായി ശ്രീധരന്‍ എത്തിയപ്പോള്‍ അത് വാങ്ങി അമിത് ഷാ ശ്രീധരനെ തന്നെ അണിയിച്ചപ്പോഴും വലിയ കയ്യടിയാണ് ഉയര്‍ന്നത്.

ശ്രീധരന്റെ വേദിയിലെ സാന്നിധ്യം ഉള്‍പുളകം ഉണ്ടാക്കുന്നതായി പറഞ്ഞു കൊണ്ടാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. ദല്‍ഹി മെട്രോ യാഥാര്‍ത്ഥ്യമാക്കിയതിന്റെ പേരിലാണ് ശ്രീധരന്‍ അറിയപ്പെടുന്നതെങ്കിലും കൊങ്കണ്‍ റയില്‍വേയിലും അദ്ദേഹത്തിന്റെ സംഭാവന വലുതായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ മറ്റ് സംസ്ഥാനങ്ങളുമായി എളുപ്പം ബന്ധിപ്പിക്കുന്നതില്‍ കൊങ്കണ്‍ റയില്‍വേ വലിയ പങ്കാണ് വഹിക്കുന്നത്.

'' 56 വയസ്സായ എനിക്ക് പലപ്പോഴും  എല്ലാം നിര്‍ത്തിയാല്‍ മതിയെന്ന് തോന്നാറുണ്ട്. 88 വയസ്സുകഴിഞ്ഞ ശ്രീധരന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ വീണ്ടും പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നു. ഈ ചുറുചുറുക്ക് കാണുമ്പോള്‍ ആവേശം തോന്നുന്നു. അമിത് ഷാ പറഞ്ഞു

 

.  

 

 

 

  comment

  LATEST NEWS


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്


  പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍


  ആചാരപൂര്‍വ്വം ഇരുമുടികെട്ടുമായി പതിനെട്ടാംപടി കയറി ഗവര്‍ണര്‍ ശബരിമലയില്‍; നെയ്‌തേങ്ങ സമര്‍പ്പിച്ച് ശബരീശനെ മനംനിറയെ കണ്ടു തൊഴുത് ആരിഫ് മുഹമ്മദ് ഖാന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.