login
സ്ഥാനാര്‍ത്ഥി പട്ടികയിലും സിപിഎമ്മിന്റെ 'ബന്ധു നിയമനം'; ഭാര്യമാരും മരുമകനും മത്സരിക്കും

സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ സ്ഥാനാര്‍ത്ഥികളാകുന്നത് ചുരുക്കമാണ്. അമ്മായിഅച്ഛനും മരുമകനും ഒരേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യം. ഇതിനു മുന്‍പ് ഒരേ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അച്ഛനും മകനും ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറുമാണ്. അതിനുശേഷം ആദ്യമായിട്ടാണ് ഒരേ വീട്ടലെ രണ്ടു പേര്‍ ഒന്നിച്ച് മത്സരിക്കുന്നത്.

തിരുവനന്തപുരം:  നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പട്ടികയിലും ബന്ധു നിയമനം. പിണറായി വിജയന്റെ മരുമകന്‍ പി.എ.മുഹമ്മദ് റിയാസാണ് ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥി. മന്ത്രി എ.കെ.ബാലന്‍ ഒഴിയുന്ന തരൂരില്‍ ഭാര്യ ഡോ.പി.കെ.ജമീല മത്സരിക്കുo .സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദുവാണ് ഇരിങ്ങാലക്കുടയില്‍ സ്ഥാനാര്‍ത്ഥി. ചവറയില്‍ മുന്‍ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനും ബിനോയി കോടിയേരിയുടെ ബിസിനസ്സ് പങ്കാളി എന്ന നിലയില്‍ വിവാദത്തില്‍ പെട്ടയാളുമായ ഡോ.സുജിത് വിജയന്‍ സിപിഎം ചിഹ്നത്തില്‍ മത്സരിക്കും.

സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ സ്ഥാനാര്‍ത്ഥികളാകുന്നത് ചുരുക്കമാണ്. അമ്മായിഅച്ഛനും മരുമകനും ഒരേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യം. ഇതിനു മുന്‍പ് ഒരേ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അച്ഛനും മകനും ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറുമാണ്.  അതിനുശേഷം ആദ്യമായിട്ടാണ് ഒരേ വീട്ടലെ രണ്ടു പേര്‍ ഒന്നിച്ച് മത്സരിക്കുന്നത്.

തലയെടുപ്പള്ളവരൊക്കെ പുറത്താക്കി പിണറായിയും പറഞ്ഞാല്‍ അനുസരിക്കുന്ന പിള്ളേരും നയിച്ചാല്‍ മതി എന്ന നിലയിലാണ് സിപിഎം സ്ഥാനാര്‍ഥി പട്ടിക ഡോ.തോമസ് ഐസക്ക്, ജി.സുധാകരന്‍, എ.കെ.ബാലന്‍, ഇ.പി. ജയരാജന്‍,സി. രവീന്ദ്രനാഥ് എന്നീ മന്ത്രിമാര്‍ക്ക് സീറ്റില്ല. സ്പീക്കറടക്കം 23 സിറ്റിങ് എംഎല്‍എമാര്‍ക്കു മത്സരിക്കാനാകില്ല. രണ്ടു ടേം തുടര്‍ച്ചയായി മത്സരിച്ചവര്‍ വേണ്ടന്നു പറഞ്ഞാണ് ഒഴിവാക്കിയത്. നിബന്ധന ഒഴിവാക്കി കെ.ടി.ജലീലിന് സീറ്റ് നല്‍കി. തവനൂരില്‍ ജലീല്‍ തന്നെയാകും സ്ഥാനാര്‍ത്ഥി. കുന്നംകുളത്ത് എ.സി.മൊയ്തീനും വീണ്ടും മത്സരിക്കും.  മന്ത്രി എ.കെ.ബാലന്‍ ഒഴിയുന്ന തരൂരില്‍ ഭാര്യ ഡോ.പി.കെ.ജമീലയെയാണ് സ്ഥാനാര്‍ത്ഥി.

പിണറായി വിജയന്റെ നല്ല ബുക്കില്‍ പെടാത്ത കെ സുരേഷ് കുറുപ്പിനു സീറ്റില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എം.ബി. രാജേഷിനും വി.എന്‍.വാസവനും കെ.എന്‍.ബാലഗോപാലും പി രാജീവും മത്സരിക്കും.  എന്നാല്‍ പി ജയരാജനു സീറ്റില്ല. വിവാദത്തില്‍ പെട്ട കാരാട്ട് റസാഖിനും(കൊടുവള്ളി)  സിപിഎം സീറ്റുണ്ട്.  പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ യു പ്രതിഭ കായകുളത്ത് സീറ്റ് ഉറപ്പിച്ചു.ലൈംഗികാരോപണം നേരിട്ട ഷൊര്‍ണൂരില്‍ പി.കെ.ശശിക്കു സീറ്റില്ല.

  comment

  LATEST NEWS


  മന്‍സൂറിനെ വധിക്കുന്നതിന് മിനിറ്റുകള്‍ മുന്‍പ് സിപിഎം ഗൂണ്ടകള്‍ ഒത്തുകൂടി; കൊലപാതകം ആസൂത്രിതമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


  മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് തന്നോട് പകപോക്കുന്നു, തന്നെ കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്; മുട്ടുമടക്കില്ല, നിയമപരമായി നേരിടും


  കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്


  ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്


  ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ


  ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം


  ഡോക്ടര്‍ ഹെഡ്‌ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും


  സിപിഎമ്മിന്റെ അരുംകൊലകള്‍ ആത്മഹത്യകളാകുമ്പോള്‍!

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.