×
login
ആരാണ് അവിടെ കൊട്ടുന്നതെന്ന് മുഖ്യമന്ത്രി; ചെണ്ടക്കാരോട് വേദിയില്‍ കയര്‍ത്ത് വിജയന്‍; പിണറായിക്കായി ഓടിച്ചെന്ന് നിര്‍ത്തിച്ച് പോലീസ്; വീഡിയോ വൈറല്‍

പ്രസംഗം നിര്‍ത്തി ദേഷ്യപ്പെട്ട മുഖ്യന്ത്രി ഇപ്പോള്‍ ഇതിനെക്കുറിച്ച് താന്‍ സംസാരിക്കുന്നില്ലെന്ന് പറഞ്ഞ് ക്ഷുഭിതനായി. വേദിയില്‍ നിന്നെഴുന്നേറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരോട് പറഞ്ഞാണ് ചെണ്ടമേളം നിര്‍ത്തിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിട്ടുണ്ട്.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് 'മെഡിസെപ്'പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ ചെണ്ടക്കാരോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വേദിക്ക് പുറത്ത്  ചെണ്ടമേള സംഘം കൊട്ടിക്കയറിയത്.

പ്രസംഗം നിര്‍ത്തി ദേഷ്യപ്പെട്ട മുഖ്യന്ത്രി ഇപ്പോള്‍ ഇതിനെക്കുറിച്ച് താന്‍ സംസാരിക്കുന്നില്ലെന്ന് പറഞ്ഞ് ക്ഷുഭിതനായി. വേദിയില്‍ നിന്നെഴുന്നേറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരോട് പറഞ്ഞാണ് ചെണ്ടമേളം നിര്‍ത്തിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിട്ടുണ്ട്.  

Facebook Post: https://www.facebook.com/kaavikuttukar/videos/1696496940729028/


ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ മുപ്പത് ലക്ഷത്തിലധികം ആളുകള്‍ക്കാണ് മെഡിസെപ് പദ്ധതിയുടെ കീഴിലാകുക. പാര്‍ട്ട് ടൈം കണ്ടണ്‍ിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അദ്ധ്യാപകര്‍, എയ്ഡഡ്  സ്‌കൂളുകളിലേതുള്‍പ്പെടെയുള്ള അദ്ധ്യാപകഅനദ്ധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍/ കുടുംബപെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവരും പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതരും ഇതിന്റെ ഭാഗമാകും. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.  

സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ / പെന്‍ഷന്‍കാര്‍ / കുടുംബപെന്‍ഷന്‍കാര്‍ എന്നിവരും മുഖ്യമന്ത്രി,  മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്‌സണല്‍ സ്റ്റാഫ്, പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍ / കുടുംബപെന്‍ഷന്‍കാര്‍ എന്നിവരും ഇവരുടെ ആശ്രിതരും മെഡിസെപ് പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.  

10 ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 20 ലക്ഷത്തോളം വരുന്ന ആശ്രിതര്‍ക്കും എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള  സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളില്‍ ക്യാഷ്‌ലെസ്സ് ചികിത്സാ സൗകര്യം  ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മെഡിസെപ് പദ്ധതിയില്‍ അംഗങ്ങളാകുന്ന ജീവനക്കാരും  പെന്‍ഷന്‍കാരും പ്രതിമാസം 500 രൂപയാണ് പ്രീമിയമായി അടയ്‌ക്കേണ്ടത്.  

 

  comment

  LATEST NEWS


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം


  ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍; ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ദിലീപ്, ജയിലില്‍ അവരുടെ കൈയ്യകലത്തില്‍ തന്നെ കിട്ടാനായിരുന്നു നീക്കം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.