×
login
'കേന്ദ്രത്തിന്റെ 1.70ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് കേരളത്തിന് സഹായകരം; പദ്ധതികള്‍ മികച്ചത്'; ഐസക്കിന്റെ വാദങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി

പാക്കേജ് കേരളത്തിന് സഹായമാകുമെന്നും അറിയിച്ചു. തൊഴിലുറപ്പു വേതനം കൂട്ടുന്നതടക്കമുള്ള പദ്ധതികള്‍ കേരളത്തിന് ആശ്വാസകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കേജ് ഉത്തേജനമാകുമെന്നും അദേഹം പറഞ്ഞു.

തിരുവനന്തപുരം: കൊറോണ വൈറസ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി. കേന്ദ്രസര്‍ക്കാര്‍ ഇന്നു പ്രഖ്യാപിച്ച് 1.70 ലക്ഷം കോടി രൂപയുടെ പാക്കേജുകളെ കേരളം സ്വാഗതം ചെയ്യുന്നുവെന്ന് അദേഹം പറഞ്ഞു.  ധനമന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങളെ തള്ളിയ പിണറായി പാക്കേജ് കേരളത്തിന് സഹായമാകുമെന്നും അറിയിച്ചു. തൊഴിലുറപ്പു വേതനം കൂട്ടുന്നതടക്കമുള്ള പദ്ധതികള്‍ കേരളത്തിന് ആശ്വാസകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കേജ് ഉത്തേജനമാകുമെന്നും അദേഹം പറഞ്ഞു.  

ഒറ്റപ്പെട്ട ആളുകള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായി മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി ഹെല്‍ത്ത് കിച്ചണ്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.ക്ഷേമപെന്‍ഷനുകള്‍ നാളെ മുതല്‍ നല്‍കി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊറോണ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പാക്കേജിനെ തള്ളി പതിവുപോലെ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് ഉച്ചയ്ക്ക് തന്നെ രംഗത്തെത്തിയിരുന്നു.  സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി സാമ്പത്തിക പാക്കേജിനെ പറ്റി ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്ന് അദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെ പൂര്‍ണമായും അവഗണിച്ചാണ് പണ വിതരണം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പ്രതിരോധ പാക്കേജ് ജനങ്ങളുടെ പ്രയാസം പരിഹരിക്കാന്‍ അപര്യാപ്തമാണെന്നാണ് അദേഹത്തിന്റെ വാദം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പണം ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറിയതാണ് ഐസക്കിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.  

കൊറോണ വൈറസ് വ്യാപനത്തിനിടെ സാധാരണ ജനങ്ങളെ ചൂഷണം ചെയ്യാതിരിക്കാന്‍ സാമ്പത്തിക പാക്കേജില്‍ ഇടനിലക്കാരെ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുക കൈമാറിയ ശേഷം വിതരണം ചെയ്യുന്ന കാലതാമസവും ചൂഷണവും ഒഴിവാക്കാന്‍ പുതിയ രീതിയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കുറി അവലംബിച്ചത്. രാജ്യത്തെ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പണം നിക്ഷേപിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇടനിലക്കാരുടെ ചൂഷണവും കാലതാമസവും ഒഴിവാക്കാന്‍ ഇതു സഹായിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ഒരോ പൗരനും വേഗത്തിലുള്ള സാമ്പത്തിക സഹായം ലഭ്യമാകും.  

കൊറോണ വൈറസ് രാജ്യത്ത് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍  കേന്ദ്ര സര്‍ക്കാര്‍. 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ 80 കോടി പാവങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് 15 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കും. ഓരോ മാസവും 5കിലോ അരിയും ഗോതമ്പും ആണ് നല്‍കുക. കൊറോണ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി. നിലവില്‍ നല്‍കുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കുമിത്. അഞ്ച് കിലോ അരിയോ ഗോതമ്പ് ഏതാണ് ആവശ്യമെങ്കില്‍ അത് തിരഞ്ഞെടുക്കാം. അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക. ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാം.  രാജ്യത്തെ 8.69 കോടി കര്‍ഷര്‍ക്ക് അവരുടെ അക്കൗണ്ടിലേക്കു ഉടന്‍ 2000 രൂപ നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.  

  comment

  LATEST NEWS


  പുത്തന്‍ ചരിത്രത്തിനൊരുങ്ങി ഭാരതം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക്‌സ് ഉല്‍പാദനം 300 ബില്യണ്‍ ഡോളറിലെത്തും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍


  നടി അനന്യ പാണ്ഡെയുടെ ലാപ് ടോപും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്കയച്ച് നര്‍ക്കോട്ടിക് ബ്യൂറോ


  2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


  കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.