×
login
സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്

വെള്ളപ്പൊക്ക ദുരിതത്തിനിടയിലും രാഷ്ട്രീയം കുത്തിനിറയ്ക്കാനാണ് സിപിഎം ശ്രമം. കഴിഞ്ഞ ദിവസം പള്ളിപ്പാട് നടുവട്ടത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ദുരിത ബാധിതര്‍ക്ക് സഹായം എത്തിച്ച ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ അക്രമിച്ചിരുന്നു.

മങ്കൊമ്പ്: വെള്ളപ്പൊക്ക ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യസാമഗ്രികള്‍ സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസില്‍ വെച്ച് വിതരണം ചെയ്തത്  വിവാദമായി. സിപിഎം മിത്രക്കരി തെക്ക് ബ്രാഞ്ച് കമ്മറ്റി ഓഫീസില്‍ വെച്ച് മുട്ടാര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ ജനങ്ങള്‍ക്കുള്ള ഭക്ഷ്യസാമഗ്രികള്‍ വിതരണം ചെയ്താണ് സഖാക്കളും ഉദ്യോഗസ്ഥരും വെട്ടിലായത്.

റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് വായനശാലയും മറ്റ് സ്ഥലങ്ങളും ഉള്ളപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തതിനെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്നു. മുട്ടാര്‍ പഞ്ചായത്ത് ഭരിക്കുന്ന സിപിഎം ഭരണസമിതിയുടെ മൗനാനുവാദത്തോടെയാണ് ഇത്തരത്തില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തിയത്. പഞ്ചായത്തില്‍ ഒരു ക്യാമ്പ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് ഭീതി മൂലം പലരും ക്യാമ്പിലേയ്ക്ക് പോകാന്‍ തയ്യാറായില്ല.  വെള്ളക്കെട്ട് മൂലം കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങളുമില്ലാത്തതിനാല്‍ സമാഗ്രികള്‍  പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായി വീതിച്ച് വിതരണം ചെയ്യുകയാണ് ചെയ്തത്.

പതിമൂന്നാം വാര്‍ഡില്‍ മാത്രം ഇതിന്റെ പിതൃത്വം സിപി എം ഏറ്റെടുക്കുകയായിരുന്നു. വിവാദമായതിന്റെ അടിസ്ഥാനത്തില്‍ സിപിഎം ഓഫീസിലുള്ള ഭക്ഷ്യ വിതരണം നിര്‍ത്താന്‍ വില്ലേജ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. സിപിഎം പഞ്ചായത്തംഗവും ബ്രാഞ്ച് അംഗങ്ങള്‍ക്കൊപ്പം വിതരണത്തിന് പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിന്നതോടെ ഭക്ഷ്യസാമഗ്രികള്‍ വാങ്ങാന്‍ പലരും മടിക്കുകയും ചെയ്തു.  വെള്ളപ്പൊക്ക ദുരിതത്തിനിടയിലും രാഷ്ട്രീയം കുത്തിനിറയ്ക്കാനാണ് സിപിഎം ശ്രമം. കഴിഞ്ഞ ദിവസം പള്ളിപ്പാട് നടുവട്ടത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ദുരിത ബാധിതര്‍ക്ക് സഹായം എത്തിച്ച ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ അക്രമിച്ചിരുന്നു.  

  comment

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.