×
login
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ തുടര്‍ക്കഥ; കോടതി വിധിയും പാലിക്കുന്നില്ല; ഉത്തരവാദി വകുപ്പും സര്‍ക്കാരും

ഭക്ഷ്യ വിഷബാധയേറ്റ് നിരവധി പേര്‍ മരിച്ചിട്ടും വകുപ്പ് ഇതുവരെ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. മരണം സംഭവിച്ചാല്‍ ഉത്തരവാദിക്ക് ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും 10 ലക്ഷം രൂപ പിഴയും ചുമത്താന്‍ എഫ്എസ്എസ്‌ഐയുടെ 2006 ലെ ആക്ടില്‍ വ്യവസ്ഥയുണ്ട്. പക്ഷെ നടപ്പാകുന്നില്ല.

കണ്ണൂര്‍: സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ തുടര്‍ക്കഥയാവുന്നതിന് ഉത്തരവാദി ഭക്ഷ്യ സുരക്ഷാ വകുപ്പും സംസ്ഥാന സര്‍ക്കാരും. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പോലും കടലാസില്‍ ഒതുങ്ങി. ഭക്ഷ്യവിഷബാധയേറ്റ് ആരെങ്കിലും മരിച്ചാല്‍ പോലീസ് ആക്ട് 188 വകുപ്പ് പ്രകാരം ക്രിമിനല്‍ കേസ് എടുക്കാന്‍ ഭക്ഷ്യ സുരക്ഷാ അധികൃതര്‍ക്ക് പോലീസിനോട് ആവശ്യപ്പെടാമെന്നാണ് 2018ലെ സുപ്രീംകോടതി ഉത്തരവ്.

എന്നാല്‍  ഭക്ഷ്യ വിഷബാധയേറ്റ് നിരവധി പേര്‍ മരിച്ചിട്ടും  വകുപ്പ് ഇതുവരെ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. മരണം സംഭവിച്ചാല്‍ ഉത്തരവാദിക്ക് ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും 10 ലക്ഷം രൂപ പിഴയും ചുമത്താന്‍ എഫ്എസ്എസ്‌ഐയുടെ 2006 ലെ ആക്ടില്‍  വ്യവസ്ഥയുണ്ട്. പക്ഷെ നടപ്പാകുന്നില്ല.


ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്‍ഡ്യ 2006 ലെ നിയമപ്രകാരം സാമ്പിള്‍ എടുക്കുന്ന ഭക്ഷണം മൂന്നാക്കണം. ഒന്ന് ഉടന്‍ ലാബിലേക്ക് അയക്കണം. രണ്ടെണ്ണം ഉദ്യോഗസ്ഥര്‍  സൂക്ഷിക്കണം. ഇതും പാലിക്കുന്നില്ല. 2019 മെയ് 16 ന്  ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ ജനരക്ഷ റെയ്ഡ് റിപ്പോര്‍ട്ടിന്മേല്‍ ഇപ്പോഴും ആരോഗ്യമന്ത്രിയും സര്‍ക്കാരും നടപടി എടുത്തിട്ടില്ല. സാമ്പിള്‍ഭക്ഷണം ഉദ്യോഗസ്ഥര്‍ ലാബ് പരിശോധനയ്ക്ക് അയക്കാതെ ഒത്തുകളിക്കുകയായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി. മേശവലിപ്പില്‍ നിന്ന് കൈകൂലിപ്പണവും പിടിച്ചു.

അഞ്ചു ലക്ഷം രൂപ പിഴ  ചുമത്തേണ്ട കേസുകള്‍ ആയിരം രൂപയ്ക്ക് ഒതുക്കിത്തീര്‍ത്തതായും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.  സംഭവത്തില്‍ കോടതി സര്‍ക്കാരിനോട് നടപടി  ആവശ്യപ്പെട്ടിട്ടും ഒന്നുമുണ്ടായില്ല. കോടതി അലക്ഷ്യത്തിന് ഹര്‍ജി കോടതിയിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. വിഷബാധയ്ക്ക്, ഹോട്ടലുകാര്‍ മാത്രമല്ല, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ഉത്തരവാദികളാണ്.

വൃത്തിഹീനമായ, ലൈസന്‍സ് പോലും ഇല്ലാത്ത ഹോട്ടലുകളും തട്ടുകടകളും ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്  പ്രവര്‍ത്തിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലെന്നും ലാബില്ലെന്നും പറഞ്ഞ്  ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറും. മെയ് രണ്ടിന് കാസര്‍കോട്ട് പതിനാറ് വയസ്സുകാരി ഷവര്‍മ്മ കഴിച്ച് മരിച്ച കേസില്‍ 2022 ജൂണ്‍ ഏഴിന് ഹൈക്കോടതി സത്യവാങ്ങ്മൂലം ഹാജരാക്കാന്‍ ഉത്തരവ് ഇറക്കിയിട്ടും ഫുഡ് സേഫ്റ്റി വിഭാഗം ഒരു നടപടിയും സ്വീകരിച്ചില്ല. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായും ഭക്ഷ്യ സുരക്ഷാ വകുപ്പിന് പ്രത്യേകമായും പരിശോധനാ ഉദ്യോഗസ്ഥരുണ്ടെങ്കിലും യഥാസമയം പരിശോധനകളും നടത്താറില്ല.

    comment

    LATEST NEWS


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി


    "കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു


    ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് 2023 ലെ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഗീതാ മേനോന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.