കേളപ്പജിയുടെ പ്രചുരപ്രചാരത്തിലുള്ള ചിത്രം മാതൃകയാക്കിയാണ് പ്രശാന്ത് ശില്പം ചെയ്തത്. തീക്ഷ്ണവും അതേസമയം കരുണാര്‍ദ്രവുമായ കണ്ണുകളും കട്ടിക്കണ്ണടയുമുള്ള അദ്ദേഹത്തിന്റെ ചിത്രം അതേപടി ശില്പത്തിലേക്ക് പകര്‍ത്തുന്നത് ശ്രമകരമായിരുന്നു എന്ന് പ്രശാന്ത് പറയുന്നു.
കോഴിക്കോട്: കേളപ്പജി-ഉപ്പ്സത്യഗ്രഹ സ്മൃതിയാത്രയ്ക്കുവേണ്ടിയുള്ള കേരളഗാന്ധിയുടെ അര്‍ധകായപ്രതിമ ഫൈബര്‍ ഗ്ലാസില്‍ ഒരുക്കിയത് കണ്ണൂര്‍ ചെറുതാഴം സ്വദേശിയായ ശില്പി പ്രശാന്ത് ചെറുതാഴം. നിരവധി ദാരുശില്പങ്ങളിലൂടെ കരവിരുത് തെളിയിച്ചിട്ടുള്ള പ്രശാന്ത് ആദ്യമായാണ് ഫൈബര്‍ഗ്ലാസില്‍ ശില്പം തീര്‍ക്കുന്നത്. കേളപ്പജിയുടെ പ്രചുരപ്രചാരത്തിലുള്ള ചിത്രം മാതൃകയാക്കിയാണ് പ്രശാന്ത് ശില്പം ചെയ്തത്. തീക്ഷ്ണവും അതേസമയം കരുണാര്‍ദ്രവുമായ കണ്ണുകളും കട്ടിക്കണ്ണടയുമുള്ള അദ്ദേഹത്തിന്റെ ചിത്രം അതേപടി ശില്പത്തിലേക്ക് പകര്‍ത്തുന്നത് ശ്രമകരമായിരുന്നു എന്ന് പ്രശാന്ത് പറയുന്നു.
അഞ്ചടി ഉയരമുള്ള അര്‍ധകായപ്രതിമയാണ് പൂര്‍ത്തിയാക്കിയത്. കേളപ്പജിയുടെ പ്രതിമ പൂര്‍ത്തിയായതിനുശേഷം പ്രശാന്ത് മാമാനത്ത് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാവിഗ്രഹങ്ങളുടെ നിര്‍മാണത്തില്‍ മുഴുകി. കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള പഴശ്ശി സ്മൃതിമണ്ഡപത്തിലേക്ക് പ്രശാന്ത് നിര്‍മിച്ച വീരപഴശ്ശി കേരളവര്‍മ്മയുടെ ദാരുശില്പം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചരിത്രരേഖകളില്‍ നിന്ന് മനസ്സിലാക്കിയ പഴശ്ശിരാജാവിന്റെ യഥാര്‍ത്ഥ രൂപത്തെ പ്രതിഫലിപ്പിക്കുന്ന എട്ടടി ഉയരമുള്ള ഈ പ്രതിമ ഒറ്റത്തടിയിലാണ് തീര്‍ത്തത്. 2015ല്‍ പഴശ്ശിരാജാവിന്റെ 210-ാം വീരാഹുതി ദിനത്തിലായിരുന്നു പ്രതിമ സ്ഥാപിച്ചത്.
ഇരുപതാം വയസ്സില്‍ പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കൊത്തുപണിയില്‍ പങ്കാളിയായാണ് പ്രശാന്ത് ശില്പനിര്മാണത്തിന് തുടക്കം കുറിച്ചത്. അച്ഛന് പി.പി. ദാമോദരന്‍ ആചാരിയാണ് ആദ്യഗുരു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തിന്റെ ആത്മീയഗുരുവായ പ്രമുഖ് സ്വാമി മഹാരാജിന്റെ ശില്പം റോസ്വുഡില് നിര്‍മിച്ച് സമ്മാനിച്ചിട്ടുണ്ട്. അമിത്ഷായ്ക്ക് കണ്ണൂര്‍ സന്ദര്‍ശനവേളയില്‍ കതിവന്നൂര്‍ വീരന് തെയ്യത്തിന്റെ ശില്പവും സമ്മാനിച്ചു.
സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന് വാരിയത് കോടികള്‍
സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്കി നിഖാത് സറീന്
ഷാജഹാന് കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്
ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം
ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു
രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന