×
login
സ്പ്രിങ്ക്‌ളറിന് കേരളം അനുമതി നല്‍കിയത് കേന്ദ്രം അറിയാതെ; ഒരു സൂചനയും നല്‍കിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

സ്പ്രിങ്ക്ളറിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയ സംഭവത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാറിന് അറിവില്ലെന്നും കേരളം ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് ഒരു സൂചനയും നല്‍കിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ് വഴി 2022 മെയ് 10 വരെ ശേഖരിച്ച ഡാറ്റ, ആരോഗ്യ സേതു ഡാറ്റ ആക്‌സസ് ആന്‍ഡ് നോളജ് ഷെയറിങ് പ്രോട്ടോക്കോള്‍, 2020 അനുസരിച്ച് നശിപ്പിച്ചിട്ടുണ്ട്.

ന്യൂദല്‍ഹി: കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ക്രോഡീകരിക്കാനും ശേഖരിക്കാനും കൈകാര്യം ചെയ്യാനും യുഎസ് ആസ്ഥാനമായ സ്പ്രിങ്ക്ളറിന് അനുമതി നല്‍കിയത് കേന്ദ്രം അറിയാതെ. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്.

സ്പ്രിങ്ക്ളറിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയ സംഭവത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാറിന് അറിവില്ലെന്നും കേരളം ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് ഒരു സൂചനയും നല്‍കിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ് വഴി 2022 മെയ് 10 വരെ ശേഖരിച്ച ഡാറ്റ, ആരോഗ്യ സേതു ഡാറ്റ ആക്‌സസ് ആന്‍ഡ് നോളജ് ഷെയറിങ് പ്രോട്ടോക്കോള്‍, 2020 അനുസരിച്ച് നശിപ്പിച്ചിട്ടുണ്ട്.

ആരോഗ്യ സേതു ഡാറ്റ ആക്‌സസ് ആന്‍ഡ് നോളജ് ഷെയറിങ് പ്രോട്ടോക്കോള്‍, 2020 ന്റെ വ്യവസ്ഥകള്‍ അനുസരിച്ച്, ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്റെ കോണ്‍ടാക്റ്റ് ട്രേസിങ് ഫീച്ചര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ശേഖരിച്ച കോണ്‍ടാക്റ്റ് ട്രേസിങ് ഡാറ്റ പങ്കിടാന്‍ എന്തെങ്കിലും അപേക്ഷകളോ ആവശ്യങ്ങളോ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.