×
login
സംസ്ഥാനത്തെ വാരാന്ത്യ ലോക്ഡൗണ്‍‍ ഒഴിവാക്കിയേക്കും; മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകളാക്കി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്താനും നിര്‍ദ്ദേശം

മാനദണ്ഡങ്ങളില്‍ മാറ്റം വരുമ്പോള്‍ ആള്‍ക്കൂട്ട നിയന്ത്രണത്തിന് കര്‍ശന നിലപാടും സര്‍ക്കാര്‍ സ്വീകരിക്കും. പോലീസ് നിരീക്ഷണം ശക്തമാക്കുന്നതോടൊപ്പം കോവിഡ് പരിശോധനകള്‍ ഇരട്ടിയാക്കാനും ശ്രമിക്കും.

തിരുവനന്തപുരം : സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ ഒഴിവാക്കി പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദഗധ ആരോഗ്യ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ചൊവ്വാഴ്ച ചേരാനിരിക്കുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളും.  

നിലവിലെ നിയന്ത്രണങ്ങള്‍ ആള്‍ക്കൂട്ടമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതി നിയന്ത്രണങ്ങള്‍ പുനപരിശോധിക്കുന്നത്. ഓണവും മുന്‍കൂട്ടി കണ്ടുകൊണ്ടായിരിക്കും പുതിയ തീരുമാനം. ആരോഗ്യ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി ചര്‍ച്ച ചെയ്യും. അതിനുശേഷം മാത്രമേ പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരൂ.

വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ വാരാന്ത്യ ലോക്ഡൗണ്‍ മൂലം തിരക്ക് വര്‍ധിക്കുകയാണ്. അതിനാല്‍ വാരാന്ത്യ ലോക്ഡൗണ്‍ ഒഴിവാക്കാനാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കൂടാതെ മൂന്നു ദിവസം മാത്രം പ്രവര്‍ത്തനാനുമതിയുള്ള കടകള്‍ക്ക് എല്ലാ ദിവസവും തുറക്കാം. പ്രവര്‍ത്തന സമയവും കൂട്ടാം. എന്നാല്‍ വിവാഹം, മരണം, മറ്റു പൊതുചടങ്ങുകള്‍ എന്നിവയ്ക്ക് കടുത്ത നിയന്ത്രണം തുടരണം. മാനദണ്ഡങ്ങളില്‍ മാറ്റം വരുമ്പോള്‍ ആള്‍ക്കൂട്ട നിയന്ത്രണത്തിന് കര്‍ശന നിലപാടും സര്‍ക്കാര്‍ സ്വീകരിക്കും. പോലീസ് നിരീക്ഷണം ശക്തമാക്കുന്നതോടൊപ്പം കോവിഡ് പരിശോധനകള്‍ ഇരട്ടിയാക്കാനും ശ്രമിക്കും.

ടിപിആര്‍ നിരക്കും രോഗികളുടെ എണ്ണവും മാനദണ്ഡമാക്കിയുള്ള പൊതു നിയന്ത്രണം വേണ്ടെന്നും നിര്‍ദ്ദേശമുണ്ട്. പകരം ടിപിആര്‍ കൂടിയ ഇടങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകളാക്കി തിരിച്ച് നിയന്ത്രണം കൊണ്ടു വരും. അതേസമയം രോഗ വ്യാപനത്തില്‍ വര്‍ധനവുണ്ടെങ്കിലും ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം കുറവാണ്. വാക്സിനേഷന്‍ ഗുണം ചെയ്തുവെന്നതിന്റെ സൂചനയാണിത്. അതിനാല്‍ വാക്സിനേഷന്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.  

 

 

 

 

  comment

  LATEST NEWS


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


  ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.