×
login
ആര്‍ബിഐ ഫെഡറല്‍ സംവിധാനം അട്ടിമറിക്കുന്നു; ബാങ്ക് പേര് വിലക്കിയത് കേരളത്തിലെ സഹകരണ മേഖലയെ ബാധിക്കും; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി

ഇന്‍ഷ്വറന്‍സ് പരിരക്ഷക്കാര്യത്തില്‍ ആര്‍ബിഐ തെറ്റിദ്ധരിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍ബിഐയ്ക്ക് നിവേദനം നല്കും. ഒപ്പം നിയമപരമായും നേരിടും. മന്ത്രി പറയുന്നു. നിക്ഷേപകരെ തരംതിരിക്കേണ്ടെന്ന് കോടതി വിധിയുണ്ട്. ആര്‍ബിഐ ഫെഡറല്‍ സംവിധാനം അട്ടിമറിക്കുകയാണ്.

തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ ആര്‍ബിഐ നിയന്ത്രണങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. ഇന്‍ഷ്വറന്‍സ് പരിരക്ഷക്കാര്യത്തില്‍ ആര്‍ബിഐ തെറ്റിദ്ധരിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍ബിഐയ്ക്ക് നിവേദനം നല്കും. ഒപ്പം നിയമപരമായും നേരിടും. മന്ത്രി പറയുന്നു. നിക്ഷേപകരെ തരംതിരിക്കേണ്ടെന്ന് കോടതി വിധിയുണ്ട്. ആര്‍ബിഐ ഫെഡറല്‍ സംവിധാനം അട്ടിമറിക്കുകയാണ്. കേരളത്തിലെ സഹകരണ മേഖലയെ ബാധിക്കുന്ന നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചതെന്നും മന്ത്രി പറഞ്ഞു.  

സഹകരണ സംഘങ്ങള്‍ ബാങ്ക് ഇനിമുതല്‍ ബാങ്ക് എന്ന്  ഉപയോഗിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കര്‍ശന നിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും സംബന്ധിച്ച് ഇന്ന് പത്രപരസ്യം പുറത്തിറക്കി. ആര്‍ബിഐയുടെ അനുമതി വാങ്ങാതെ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് പ്രയോഗിക്കരുതെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം പുറത്തിറക്കിയതാണ്.  


2020 സെപ്തംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമ പ്രകാരം റിസര്‍വ് ബാങ്ക് അനുമതിയില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക്, ബാങ്കര്‍ എന്നീ വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല. ചില സഹകരണ സംഘങ്ങള്‍  പേരിന്റെ കൂടെ ബാങ്കര്‍ എന്ന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ബാങ്കുകള്‍ക്ക് ബിആര്‍ ആക്ട് 1949 പ്രകാരം ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും ഇവയെ ബാങ്കിങ് ബിസിനസ് നടത്തുന്നതിന് ആര്‍ബിഐ അധികാരപ്പെടുത്തിയിട്ടില്ലെന്നും റിസര്‍വ് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാലിന്റെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.  

ഇത്തരത്തിലുള്ള സഹകരണ സംഘങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പേറേഷന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല ജാഗ്രത പാലിക്കണമെന്നും ആര്‍ബിഐ അറിയിച്ചു. സുപ്രീംകോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആര്‍ബിഐ ശ്രമിക്കുന്നതെന്നും പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച് നിയമജ്ഞരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ വിഷയത്തില്‍ പ്രതികരിച്ചു.

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.