login
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കണം;സംസ്ഥാനം 1.15 കോടിക്ക് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി

സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ യൂടൂബിലും ഇന്‍സ്റ്റഗ്രാമിലും പ്രചരണം നടത്തുന്നതിന് 26.52 ലക്ഷം രൂപ സിഡിറ്റ് മുഖാന്തരം സ്വകാര്യ കമ്പനിക്കു നല്‍കിയും ഉത്തരവിറങ്ങി.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹ മാധ്യമങ്ങളിലെ പ്രചരിപ്പിക്കുന്നതിന് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന അന്ന് തന്നെയാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്.  

സമൂഹ മാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണ്ണാടക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 1.51 കോടിയാണ് പ്രതിഫലം. ജനുവരി 13ന് ചേര്‍ന്ന ഇവാല്യുവേഷന്‍ കമ്മിറ്റിയാണ് സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തത്. വിവിധ കമ്പനികളുടെ പ്രസന്റേഷന്‍ മാര്‍ക്കും ഫിനാന്‍ഷ്യല്‍ സ്‌കോറും പരിശോധിച്ച ശേഷമാണ് കമ്പനിയെ തെരഞ്ഞടുത്തിരിക്കുന്നത്.  

ഇത് കൂടാതെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ യൂടൂബിലും ഇന്‍സ്റ്റഗ്രാമിലും പ്രചരണം നടത്തുന്നതിന് 26.52 ലക്ഷം രൂപ സിഡിറ്റ് മുഖാന്തരം സ്വകാര്യ കമ്പനിക്കു നല്‍കിയും ഉത്തരവിറങ്ങി. ഇതിനായി തുകയുടെ 50 ശതമാനം മുന്‍കൂറായും അനുവദിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപിപ്പിക്കുന്നതിനാണ് നിലവില്‍ കരാറിലെത്തിയിരിക്കുന്നത്.

 ഇതുസംബന്ധിച്ച് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ മൂന്ന് കമ്പനികളാണ് അപേക്ഷിച്ചത്. ഇതില്‍ സകുറ സൊലൂഷന്‍ എന്ന കമ്പനി നിബന്ധനകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. മറ്റൊരു കമ്പനിയായ ആഡ് ഇന്ത്യ അഡൈ്വര്‍ട്ടൈസേഴ്‌സ് എന്ന കമ്പനി ഉയര്‍ന്ന തുകയാണ് ആവശ്യപ്പെട്ടതെന്നും ഉത്തരവില്‍ പറയുന്നു. ഒടുവില്‍ ഏറ്റവും കുറഞ്ഞ തുകയായ 1,51,23000 രൂപ രേഖപ്പെടുത്തിയ കണ്‍സപ്റ്റ് കമ്യൂണിക്കേഷന് കരാര്‍ നല്‍കുകയായിരുന്നു.  മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് വകുപ്പാണ് ഇവരുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക.

 

 

 

 

  comment

  LATEST NEWS


  വൈഗയുടെ മരണം: ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയിൽ അവ്യക്തത, സനുമോഹന്റെ മൊഴിയിൽ ദുരൂഹത, കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ്


  ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു


  ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.