login
നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില‍ വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില ലഭിച്ചിട്ടില്ല. നിലവില്‍ ഒരു കിലോഗ്രാം നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 18.80 രൂപയും, സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 8.80 രൂപയുമാണ് ലഭിക്കുന്നത്. സംസ്ഥാനം പ്രഖ്യാപിച്ച 53 പൈസ കൂടി ലഭിച്ചിരുന്നെങ്കില്‍ ഒരു കിലോഗ്രാമിന് 28 രൂപ വീതം ലഭിച്ചേനെ. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനം മാത്രമായിരുന്നു ധനമന്ത്രി നടത്തിയതെന്നാണ് കര്‍ഷകരുടെ ആരോപണം

കോഴിക്കോട്: നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചത് നടപ്പിലാക്കാതെ സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് 52 പൈസ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍, ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. നടപടി പ്രഖ്യാപനത്തില്‍ ഒതുങ്ങിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. പുഞ്ച വിളവെടുപ്പ് സംസ്ഥാനത്ത് ഏകദേശം പൂര്‍ത്തിയായി. പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ സംഭരണവില വിതരണവും ആരംഭിച്ചു. നെല്ലുവില ലഭിച്ച ഒരു കര്‍ഷകനും  

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില ലഭിച്ചിട്ടില്ല. നിലവില്‍ ഒരു കിലോഗ്രാം നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 18.80 രൂപയും, സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 8.80 രൂപയുമാണ് ലഭിക്കുന്നത്. സംസ്ഥാനം പ്രഖ്യാപിച്ച 53 പൈസ കൂടി ലഭിച്ചിരുന്നെങ്കില്‍ ഒരു കിലോഗ്രാമിന് 28 രൂപ വീതം ലഭിച്ചേനെ. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനം മാത്രമായിരുന്നു ധനമന്ത്രി നടത്തിയതെന്നാണ് കര്‍ഷകരുടെ ആരോപണം.  

നെല്ലിന്റെ സംഭരണവില വിതരണത്തിലും സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. നെല്ല് സംഭരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ പണമെത്തുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. മാര്‍ച്ച് പത്തിന് ശേഷം നെല്ല് വിറ്റ ഒരു കര്‍ഷകര്‍ക്കും ഇതുവരെ സംഭരണവില ലഭിച്ചിട്ടില്ല. പാഡി ഓഫീസുകളില്‍ പിആര്‍എസ് കൊടുത്ത് ബാങ്കില്‍ പണം വരുന്നതും കാത്തിരിക്കുകയാണ് സംസ്ഥാനത്തെ നെല്‍ക്കര്‍ഷകര്‍.

  comment

  LATEST NEWS


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി


  കേന്ദ്രമന്ത്രി വി. മുരളീധരന് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും മനപ്പൂര്‍വ്വം നല്‍കാതെ കേരളം; എന്നാല്‍ ഗണ്‍മാനും വേണ്ട, ഒഴിവാക്കി മന്ത്രി


  ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ ഹെഡ് കോച്ച്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.