കിഫ്ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സര്‍ക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദേശം. ഇത് ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടിലാണ് കേരളം.
തിരുവനന്തപുരം : മുന്‍ വര്‍ഷങ്ങളിലെടുത്ത കടത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഇനിയും നല്‍കാത്തതിനെ തുടര്‍ന്ന് കടമെടുത്താന്‍ കേരളത്തിന് അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. കിഫ്ബി ഉള്‍പ്പടെയുള്ള ഏജന്‍സികളും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന സാമ്പത്തിക ബാധ്യതകളുടെ വിവരങ്ങള്‍ നല്കാന് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. ഇതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാതായത്.
കടം എടുക്കാന്‍ സാധിക്കാതായതോടെ സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലേക്കാണ് നീങ്ങുകയാണ്. അനുമതി ഇനിയും നീണ്ടുപോയാല്‍ ട്രഷറിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. മുന്‍വര്‍ഷങ്ങളില്‍ കേരളത്തിന്റെ കടത്തിന്റെ വിവരങ്ങള്‍ നല്‍കിയെങ്കിലും ഇതിലുണ്ടായിരുന്ന പൊരുത്തക്കേടുകള്‍ കേന്ദ്രം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
കിഫ്ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സര്‍ക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദേശം. ഇത് ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടിലാണ് കേരളം. ഇത് കൂടാതെ കണക്കിലെ പൊരുത്തക്കേടിനെപ്പറ്റിയും കോവിഡ്കാലത്ത് അനുവദിച്ച അധിക വായ്പാ വിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ വായ്പയെടുക്കാന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
32,425 കോടി രൂപയാണ് സാമ്പത്തികവര്‍ഷം കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രില്‍ ആദ്യംതന്നെ അനുവദിക്കുകയാണ് പതിവ്. റിസര്‍വ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്. ബാങ്കുകള്‍. എല്‍ഐസി തുടങ്ങിയവയില്‍നിന്നുള്ള വായ്പകളും ഇതില്‍പ്പെടും.
റിസര്‍വ് ബാങ്ക് വായ്പാ കലണ്ടര്‍പ്രകാരം ഏപ്രില്‍ 19-ന് (1000 കോടിരൂപ) ,മേയ് രണ്ട് (2000 കോടിരൂപ) മേയ് പത്ത് (1000 കോടിരൂപ) എന്നിങ്ങനെ കടമെടുക്കാനുള്ള ക്രമീകരണം കേരളം നടത്തിയിരുന്നു. കലണ്ടറില്‍ ഉള്‍പ്പെടുത്തിയാലും കടമെടുക്കാന്‍ അതത് സമയം കേന്ദ്രാനുമതി വേണം.
അതേസമയം സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് 25 ലക്ഷത്തിലധികമുള്ള തുകയുടെ ബില്ലുകള്‍ ട്രഷറിയില്‍നിന്ന് മാറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദിവസേനയുള്ള സാമ്പത്തികസ്ഥിതി വിലയിരുത്തി താത്കാലിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ