×
login
ഓര്‍ഡിനന്‍സിന് പകരം ബില്‍ പാസാക്കാന്‍ നീക്കവുമായി സര്‍ക്കാര്‍; ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 2 വരെ നിയമസഭാ സമ്മേളനം വിളിച്ചേക്കും

നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കഴിഞ്ഞ തവണ നിയമസഭ ചേര്‍ന്നപ്പോള്‍ എന്തുകൊണ്ടാണാണ് ഈ ഓര്‍ഡിനന്‍സുകളെല്ലാം സഭയില്‍ വെയ്ക്കാതിരുന്നത്. ഓര്‍ഡിനന്‍സുകള്‍ സംബന്ധിച്ച് വിശദമായി പഠിച്ചശേഷം ഒപ്പിടുന്ന കാര്യം തീരുമാനിക്കാമെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

തിരുവനന്തപുരം : ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സുകള്‍ അസാധുവായതോടെ പകരം ബില്‍ പാസാക്കാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 2 വരെ ബില്‍ പാസാക്കുന്നതിനായി നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനാണ് പുതിയ തീരുമാനം. ഓര്‍ഡിനന്‍സുമായി ഇനി മുന്നോട്ടില്ലെന്ന് നിയമമന്ത്രി പി. രാജീവും വ്യക്തമാക്കി.  

ഓക്ടോബറില്‍ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനമാണ് ബില്‍ പാസാക്കുന്നതിനായി നേരത്തെയാക്കുന്നത്. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം നേരെയാക്കിയെന്നാണ് പി. രാജീവ് നല്‍കിയിരിക്കുന്ന വിശദീകരണം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉടന്‍ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. നിയമസഭ സമ്മേളനം പ്ര്‌ത്യേകം ചേരുന്നതിനായി ഗവര്‍ണറുടെ അനുമതി തേടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.  

11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് അസാധുവായത്. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കഴിഞ്ഞ തവണ നിയമസഭ ചേര്‍ന്നപ്പോള്‍ എന്തുകൊണ്ടാണാണ് ഈ ഓര്‍ഡിനന്‍സുകളെല്ലാം സഭയില്‍ വെയ്ക്കാതിരുന്നത്. ഓര്‍ഡിനന്‍സുകള്‍ സംബന്ധിച്ച് വിശദമായി പഠിച്ചശേഷം ഒപ്പിടുന്ന കാര്യം തീരുമാനിക്കാമെന്നാണ് ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരിച്ചത്.  

രാജ്ഭവന്‍ ഓര്‍ഡിനന്‍സ് ഇതുവരെ സര്‍ക്കാറിലേക്ക് തിരിച്ചയച്ചിട്ടില്ല. ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനുള്ള സാധ്യതയും മങ്ങിയതോടെയാണ് ബില്‍ കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. എന്നാല്‍ നിയമസഭ ബില്‍ പാസ്സാക്കിയാലും ഗവര്‍ണറുടെ അനുമതിവേണം.  


അതേസമയം ലോകായുക്തയുടെ ഭേദഗതിക്കെതിരെ കടുത്ത എതിര്‍പ്പാണ് സിപിഐക്കുള്ളത്. പുറത്ത് കാനവും മന്ത്രിസഭയില്‍ സിപിഐ മന്ത്രിമാരും ഇത് വ്യക്തമാക്കിയതാണ്. സഭയില്‍ ബില്‍ വരുമ്പോള്‍ സിപിഐ എതിര്‍പ്പ് ഉന്നയിക്കാനും പ്രതിപക്ഷം അവസരം മുതലെടുത്ത് സര്‍ക്കാറിന സമ്മര്‍ദ്ദത്തിലാക്കാനുമുള്ള സാഹചര്യമുണ്ട്.

 

 

 

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.