×
login
ചാന്‍സിലറും ഗവര്‍ണറും ഒരാളാണെങ്കിലും അധികാരം വ്യത്യസ്തം; ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ഉപദേശത്തിന് അനുസരിച്ചെന്ന് ഹൈക്കോടതി‍യില്‍

വൈസ് ചാന്‍സലര്‍മാരെ നിയമിക്കുമ്പോള്‍ ചാന്‍സലറെന്ന അധികാരമുപയോഗിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവിടെ ഗവര്‍ണര്‍ക്ക് ലഭിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭിക്കില്ല.

കൊച്ചി : സര്‍വ്വകലാശാല ചാന്‍സിലറും ഗവര്‍ണറും ഒരാളാണെങ്കിലും രണ്ട് അധികാരവും വ്യത്യസ്തമാണ്. ഗവര്‍ണര്‍ക്ക് ഭരണഘടനാപരായ ഉത്തരവാദിത്തങ്ങളും അവകാശങ്ങളുമുണ്ട്. എന്നാല്‍ അതൊന്നും ചാന്‍സിലര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കെടിയു വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം.  

ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ഉപദേശത്തിന് അനുസരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചാന്‍സിലറുടേയും ഗവര്‍ണറിന്റേയും അധികാരങ്ങള്‍ വ്യത്യസ്തമാണ്. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുമ്പോള്‍ ചാന്‍സലറെന്ന അധികാരമുപയോഗിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവിടെ ഗവര്‍ണര്‍ക്ക് ലഭിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭിക്കില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് കോടതിയില്‍ വ്യക്തമാക്കി.  


ചാന്‍സലറുടെ ഉത്തരവ് ചട്ടപ്രകാരമല്ലെങ്കില്‍ ചോദ്യംചെയ്യാനുള്ള നിയമപരമായ അവകാശം സര്‍ക്കാരിനുണ്ട്. ഈ അവകാശമാണ് സാങ്കേതിക സര്‍വകലാശാല ഇടക്കാല വി.സിയായി സിസ തോമസിനെ നിയമിച്ചതില്‍ സര്‍ക്കാര്‍ ഉപയോഗിക്കന്നത്. നിയമനം കെടിയു ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അടിയന്തരമായി അവരെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.  

സര്‍വകലാശാല വിസിയും ഇടക്കാല വിസിയും തമ്മില്‍ പ്രവര്‍ത്തനശൈലിയില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ സ്ഥിരം വിസിയെ നിയമിക്കുന്നതു വരെയുള്ള താത്കാലിക തസ്തിക മാത്രമാണ് അതെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

  comment

  LATEST NEWS


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


  ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.