×
login
തോക്ക്‍ വേണം; ആവശ്യക്കാരില്‍ ഏറെയും വനിതകള്‍; കേരളത്തില്‍ ഇരുപതിനായിരത്തിലധികം തോക്ക് ലൈസന്‍സുകള്‍; പുതിയ അപേക്ഷകര്‍ രണ്ടിരട്ടി

കഴിഞ്ഞ കുറച്ച് നാളുകളായി തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ അധികവും വനിതകളാണ്. സ്വയരക്ഷ മുന്‍നിര്‍ത്തിയാണ് പലരും അപേക്ഷ നല്‍കിയിരിക്കുന്നത്. കൃത്യമായ പരിശോധനകള്‍ നടത്തി മാത്രമാണ് ഒരാള്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുവാദം നല്‍കുന്നത്. ലൈസന്‍സ് ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന ഭൂരിഭാഗം അപേക്ഷകളും അന്വേഷണത്തിന് ശേഷം നിരസിക്കാറാണ് പതിവ്. കോട്ടയം ജില്ലയില്‍ 20ഓളം വനിതകള്‍ക്ക് ഇതിനകം തോക്ക് ലൈസന്‍സ് ലഭിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്നവരുടെ എണ്ണം കൂടുന്നു. 2017 മുതലുള്ള വനിത അപേക്ഷകരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ട്. ഇപ്പോള്‍ ഇരുപതിനായിരത്തിലധികം തോക്ക് ലൈസന്‍സുകള്‍ സംസ്ഥാനത്തുണ്ട്. ഇതിന്റെ രണ്ടിരട്ടിയാണ് പുതിയ അപേക്ഷകര്‍.

കഴിഞ്ഞ കുറച്ച് നാളുകളായി തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ അധികവും വനിതകളാണ്. സ്വയരക്ഷ മുന്‍നിര്‍ത്തിയാണ് പലരും അപേക്ഷ നല്‍കിയിരിക്കുന്നത്. കൃത്യമായ പരിശോധനകള്‍ നടത്തി മാത്രമാണ് ഒരാള്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുവാദം നല്‍കുന്നത്. ലൈസന്‍സ് ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന ഭൂരിഭാഗം അപേക്ഷകളും അന്വേഷണത്തിന് ശേഷം നിരസിക്കാറാണ് പതിവ്. കോട്ടയം ജില്ലയില്‍ 20ഓളം വനിതകള്‍ക്ക് ഇതിനകം തോക്ക് ലൈസന്‍സ് ലഭിച്ചു.

വനിതകള്‍ തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ നിയന്ത്രണങ്ങളുണ്ട്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു ശേഷം തൃശൂര്‍, തിരുവനന്തപുരം, കൊച്ചി നഗരപരിധികളില്‍ വനിതാ അപേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. നിലവില്‍ ഏറ്റവുമധികം തോക്ക് ലൈസന്‍സുള്ളത് എറണാകുളം ജില്ലയിലാണ്.  

ലൈസന്‍സ് എങ്ങനെ?

അപേക്ഷകള്‍ പരിശോധിച്ച് അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് മുഖേന കളക്ടറാണ് തോക്ക് ലൈസന്‍സുകള്‍ അനുവദിക്കുന്നത്. ലൈസന്‍സ് അനുവദിക്കുന്നതിനു മുമ്പ് അപേക്ഷകള്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കോ എസ്പിമാര്‍ക്കോ നല്‍കി വിശദാംശങ്ങള്‍ പരിശോധിക്കും. തോക്ക് ലൈസന്‍സിന്റെ ആവശ്യകത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കും. അപേക്ഷകന്റെ സ്വഭാവവും മറ്റും വിലയിരുത്തിയാണ് എത്രവര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കണമെന്ന് തീരുമാനിക്കുക. അതിനുശേഷം പുതുക്കണം.

വ്യാജ തോക്കുകളും വര്‍ദ്ധിക്കുന്നു

കേരളത്തിലേക്ക് വലിയ തോതില്‍ വ്യാജ തോക്കുകള്‍ എത്തുന്നുണ്ട്. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് തോക്കുകള്‍ എത്തുന്നതില്‍ അധികവും. ഒറ്റ, ഇരട്ട കുഴല്‍ തോക്കുകളും, കൈത്തോക്കുകളുമാണ് എത്തുന്നത്.

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.