×
login
വൈദ്യുതവാഹന മേഖലയില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ സാധ്യതകള്‍; സാമ്പത്തികസഹായം നല്‍കാന്‍ കേന്ദ്രം തയ്യാറെന്ന് രാജീവ് ചന്ദ്രശേഖര്‍

സോഫ്‌റ്റ്വെയര്‍ മേഖലയിലാണ് രാജ്യത്തെ മിക്ക സ്റ്റാര്‍ട്ടപ്പുകളും ഉയര്‍ന്നു വരുന്നത്. അതിനാല്‍ കെ.എസ്.യു.എമ്മിലെ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഇന്‍കുബേറ്റര്‍ എന്ന നിലയിലുള്ള മേക്കര്‍ വില്ലേജിന് ഏറെ സംഭാവനകള്‍ നല്‍കാനാകും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് ചിപ്പുകള്‍ ഉപയോഗിച്ച് മികച്ച ഇലക്ട്രോണിക് സിസ്റ്റം രൂപകല്‍പ്പന ചെയ്യാന്‍ സംരംഭകര്‍ക്ക് സാധിക്കണം. ഈ മേഖലയില്‍ സാമ്പത്തികസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്.

കൊച്ചി: വൈദ്യുതവാഹന മേഖലയിലും ഇലക്ട്രോണിക്‌സ് ഡിസൈന്‍ മേഖലയിലും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി, നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കൊച്ചിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ടെക്‌നോളജി ഇനോവേഷന്‍ സോണിലുള്ള മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഫ്‌റ്റ്വെയര്‍ മേഖലയിലാണ് രാജ്യത്തെ മിക്ക സ്റ്റാര്‍ട്ടപ്പുകളും ഉയര്‍ന്നു വരുന്നത്. അതിനാല്‍ കെ.എസ്.യു.എമ്മിലെ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഇന്‍കുബേറ്റര്‍ എന്ന നിലയിലുള്ള മേക്കര്‍ വില്ലേജിന് ഏറെ സംഭാവനകള്‍ നല്‍കാനാകും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് ചിപ്പുകള്‍ ഉപയോഗിച്ച് മികച്ച ഇലക്ട്രോണിക് സിസ്റ്റം രൂപകല്‍പ്പന ചെയ്യാന്‍ സംരംഭകര്‍ക്ക് സാധിക്കണം. ഈ മേഖലയില്‍ സാമ്പത്തികസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്.

വൈദ്യുതവാഹനങ്ങള്‍ വലിയ സാധ്യതയാണ് സംരംഭകര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. വാഹനമേഖലയിലെ ഭാഗികമായ ഇലക്ട്രോണിക് സൗകര്യങ്ങളെ അപേക്ഷിച്ച്, വൈദ്യുതവാഹനങ്ങള്‍ പൂര്‍ണമായും ഇലക്ട്രോണിക്‌സ് സാങ്കേതികവിദ്യയിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയിലുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തെങ്ങും വലിയ വിപണിയുണ്ട്. എല്ലാ രാജ്യങ്ങളും ഈ മേഖലയില്‍ തുടക്കകാരായതിനാല്‍ മികച്ച ഉത്പന്നം വിപണി കീഴടക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ആശയങ്ങളിലും മാതൃകകളിലും ഒതുങ്ങിപ്പോകാതെ ഉത്പന്നം വിപണിയിലേക്കിറക്കുന്നതിനാണ് സംരംഭകര്‍ ശ്രദ്ധിക്കേണ്ടത്. കേരളത്തില്‍ നിന്നും യൂണികോണ്‍ കമ്പനികള്‍ വരേണ്ടത് ഇവിടുത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം ഇനിയും വികസിക്കാന്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, മേക്കര്‍ വില്ലേജ്, ഐഐഐടിഎംകെ, കേരള ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയുടെ മേധാവികള്‍, മറ്റ് വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുമായി മന്ത്രി ആശയവിനിമയം നടത്തി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, മേക്കര്‍ വില്ലേജ്, കേരള ഡിജിറ്റല്‍ സര്‍വകലാശാല, സിഎംഇടി തൃശൂര്‍ എന്നിവ സംയുക്തമായി ഒരുക്കുന്ന ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിന്റെ മികവിന്റെ കേന്ദ്രം കേന്ദ്ര സഹമന്ത്രി സന്ദര്‍ശിച്ചു. സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായും മന്ത്രി ആശയവിനിമയം നടത്തി. സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആസ്ഥാനത്ത് ഒരുക്കിയ വിവിധ ഉത്പന്നങ്ങളുടെ സ്റ്റാളുകളും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചു.

കെ.എസ്.യു.എം സിഇഒ ജോണ്‍ എം തോമസ്, മേക്കര്‍ വില്ലേജ് സിഇഒ നിസാമുദ്ദീന്‍ മുഹമ്മദ്, കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ഐഐഐടിഎം കെ ചെയര്‍മാന്‍ മാധവന്‍ നമ്പ്യാര്‍, മുന്‍ കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍, കെഎസ്‌ഐടിഐഎല്‍ എംഡി ഡോ. സന്തോഷ് ബാബു എന്നിവരും സന്നിഹിതരായിരുന്നു.

  comment

  LATEST NEWS


  നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു; നേരിയ പനി മാത്രമെന്നും പൂര്‍ണ ആരോഗ്യവാനെന്നും താരം


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.