×
login
രാജ്യത്ത് പട്ടികജാതിക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കേരളം ഒന്നാമത്; സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് പട്ടികജാതി ‍മോര്‍ച്ച

സംസ്ഥാനത്ത് ഒരു ലക്ഷം പട്ടികജാതിക്കാരില്‍ ശരാശരി 27.8 ശതമാനം പേര്‍ക്ക് നേരെ അതിക്രമം നടക്കുന്നതായാണ് കണക്കുകള്‍. തമിഴ്‌നാട്ടില്‍ ഈ നിരക്ക് 8.8 ശതമാനം മാത്രമാണ്. ദേശീയ ശരാശരിയേക്കാള്‍ 25.5 ശതമാനം കൂടുതലാണ് കേരളത്തിലെ നിരക്കെന്ന് അദ്ദേഹം വാര്‍ത്താസമ്മേളത്തില്‍ ചൂണ്ടിക്കാട്ടി.

തൃശ്ശൂര്‍: രാജ്യത്ത് പട്ടികജാതിക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കേരളം ഒന്നാമതാണെന്ന് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്. സംസ്ഥാനത്ത് ഒരു ലക്ഷം പട്ടികജാതിക്കാരില്‍ ശരാശരി 27.8 ശതമാനം പേര്‍ക്ക് നേരെ അതിക്രമം നടക്കുന്നതായാണ് കണക്കുകള്‍. തമിഴ്‌നാട്ടില്‍ ഈ നിരക്ക് 8.8 ശതമാനം മാത്രമാണ്. ദേശീയ ശരാശരിയേക്കാള്‍ 25.5 ശതമാനം കൂടുതലാണ് കേരളത്തിലെ നിരക്കെന്ന് അദ്ദേഹം വാര്‍ത്താസമ്മേളത്തില്‍ ചൂണ്ടിക്കാട്ടി.  

ഉന്നത വിദ്യാഭ്യാസ രംഗത്ത് പട്ടികവിഭാഗക്കാര്‍ കടുത്ത ജാതി വിവേചനം നേരിടുന്നു. പട്ടികജാതിക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും പരാജയപ്പെട്ടു. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായി. തിരുവനന്തപുരം നഗരസഭയിലടക്കം സംസ്ഥാനത്തെ 18 സര്‍ക്കാര്‍ ഓഫീസുകളില്‍ പട്ടികജാതി ഫണ്ടില്‍ തട്ടിപ്പ് നടന്നതായി പട്ടികജാതി വകുപ്പ് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 പട്ടികജാതി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണം. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന പട്ടികജാതി - വര്‍ഗ അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കും. 29ന് കോട്ടയത്ത് ചേരുന്ന പട്ടികജാതി മോര്‍ച്ച സംസ്ഥാന സമിതി യോഗം ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡി. പുരന്ദരേശ്വരി ഉദ്ഘാടനം ചെയ്യും. ഭാവി പരിപാടികള്‍ക്ക് യോഗം രൂപം നല്കുമെന്നും ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.

  comment

  LATEST NEWS


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.