×
login
കുട്ടികള്‍ ആസ്വദിക്കട്ടെ; സ്‌റ്റേ നീട്ടില്ല; അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിന് അനുകൂലിച്ച് ഹൈക്കോടതി

സിബിഎസ്ഇ സ്‌ക്കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്‌റ്റേ നീട്ടാന്‍ കോടതി വിസമ്മതിച്ചത്.

കൊച്ചി: അവധിക്കാല ക്ലാസുകള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന് അനുകൂലിച്ച് ഹൈക്കോടതി. ഉത്തരവിനെതിരെയുള്ള സ്‌റ്റേ നീട്ടില്ലെന്നും കോടതി വ്യക്തമാക്കി. സിബിഎസ്ഇ സ്‌ക്കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്‌റ്റേ നീട്ടാന്‍ കോടതി വിസമ്മതിച്ചത്.

കുട്ടികള്‍ അവധിക്കാലം ആസ്വദിക്കട്ടെ. അവധിക്കാല ക്ലാസുകള്‍ വേണ്ട എന്നാതാണ് കാഴ്ചപ്പാടെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന് അവധിക്കാല ക്ലാസുകള്‍ സംബന്ധിച്ച വിഷയം ഡിവിഷന്‍ ബെഞ്ചിന് വിട്ടു. അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് നേരത്തെ ജസ്റ്റിസ് എ.ബദറുദിന്റെ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.