×
login
കടമ്പ്രയാറിലെ ജലം പരിശോധിക്കണം, ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി; സോണ്ടയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കോര്‍പ്പറേഷന്‍

നഗരത്തിലെ നിലവിലെ സാഹചര്യത്തില്‍ മാറ്റമുണ്ടാകണം. മാലിന്യസംസ്‌കരണത്തിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണം. ബ്രഹ്‌മപുരം വിഷയത്തില്‍ കൂടുതല്‍ വായു ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങള്‍ ആവശ്യമാണെന്നും കോടതി

കൊച്ചി :  ബ്രഹ്‌മപുരം തീ പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കടമ്പ്രയാറിലെ ജലം പരിശോധിക്കണം. ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരവും പരിശോധിക്കണം. മാലിന്യസംസ്‌കരണത്തിന്റെ പേരില്‍ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ബ്രഹ്‌മപുരത്ത് തീയും പുകയും ഉയര്‍ന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.  

നഗരത്തിലെ നിലവിലെ സാഹചര്യത്തില്‍ മാറ്റമുണ്ടാകണം. മാലിന്യസംസ്‌കരണത്തിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണം. ബ്രഹ്‌മപുരം വിഷയത്തില്‍ കൂടുതല്‍ വായു ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങള്‍ ആവശ്യമാണെന്നും കോടതി അറിയിച്ചു. നിലവില്‍ തീ അണച്ചെങ്കിലും നിരീക്ഷണവും ജാഗ്രതയും തുടരുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് അറിയിച്ചു. അഗ്‌നിരക്ഷാ യൂണിറ്റുകള്‍ ഇപ്പോഴും ബ്രഹ്‌മപുരത്തുണ്ട്. നേരത്തെ പ്രവര്‍ത്തനം നടത്തിയ പകുതി ഉദ്യോഗസ്ഥരും സ്ഥലത്ത് ഇപ്പോഴും നിരീക്ഷണം തുടരുകയാണെന്നും കളക്ടര്‍ അറിയിച്ചു.  

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടറും മലിനീകരണ ബോര്‍ഡ് ചിഫ് എന്‍വയറോണ്‍മെന്റല്‍ എഞ്ചിനീയറും ബ്രഹ്‌മപുരത്തെ പരിശോധനയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടും ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊച്ചി നഗരത്തിന്റെ മാത്രമല്ല സമീപപ്രദേശത്തെ എട്ടു മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള മാലിന്യം കൂടി ബ്രഹ്‌മപുരത്തേക്കാണ് എത്തുന്നത്. മാലിന്യം ശേഖരിക്കാനുള്ള സ്ഥലം പോലും ഇവിടെയില്ല. ്പ്ലാന്റിലേക്ക് എത്തുന്ന ജൈവമാലിന്യങ്ങളുടെ അളനവ് കുറയ്ക്കണം.  


പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശാസ്ത്രീയസംസ്‌കരണം നടക്കുന്നില്ല. ആകെ ഒരു ഷെഡ് മാത്രമാണ് പ്ലാന്റിലുള്ളത്. അതിനാല്‍ ഈ മാലിന്യങ്ങളുടെ സംസ്‌കരണം ശരിയായ രീതിയിലല്ല നടക്കുന്നത്. ബയോമൈനിങ്ങിന് വേണ്ട ഉപകരണങ്ങളില്ല. ചില ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ ബയോമൈനിങ് നടത്തുന്നത്. അതിനാല്‍ സമയബന്ധിതമായി ബയോമൈനിങ് പൂര്‍ത്തിയാക്കാന്‍ ഈ യന്ത്രങ്ങള്‍ക്ക് സാധിക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.  

അതേസമയം നിലവിലെ കരാര്‍ കമ്പനിയായ സോണ്ട ഇന്‍ഫ്രോടെക്കിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കൊച്ചി കോര്‍പറേഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ബ്രഹ്‌മപുരത്ത് മാലിന്യസംസ്‌കരണത്തിന് പുതിയ ടെന്‍ഡര്‍ വിളിച്ചതായും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്.  

 

 

  comment

  LATEST NEWS


  സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


  ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


  ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


  നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


  ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


  'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.