×
login
പോലീസിന് ഡ്യൂട്ടി സമയത്ത് യൂണിഫോം നിര്‍ബന്ധം; ഉത്തരവിട്ട് ഹൈക്കോടതി

ഇത് ചോദ്യം ചെയ്ത ഹര്‍ജിക്കാരനെതിനെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കൊച്ചി: പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി സമയത്ത് നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്ന് ഹൈക്കോടതി. ഗുരുവായൂര്‍ ദേവസ്വം ഹോസ്പിറ്റലിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ചാവക്കാട് പോലീസ് സ്‌റ്റേഷനിലെ പോലീസ് ഓഫിസര്‍ ഉണ്ണികൃഷ്ണന്‍ സ്റ്റിക്കര്‍ പതിച്ചു. ഇത് ചോദ്യം ചെയ്ത ഹര്‍ജിക്കാരനെതിനെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പോലീസുകാരെ പെട്ടെന്നു തിരിച്ചറിയുന്നതിനുള്ള മാര്‍ഗമാണ് യൂണിഫോമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. യൂണിഫോം ധരിച്ചാല്‍ കുറ്റകൃത്യങ്ങള്‍ തടയാനും പൗരന്മാര്‍ക്കു സംരക്ഷണം നല്‍കാനും ചുമതലപ്പെട്ട ആളാണെന്നു ജനങ്ങള്‍ക്ക് ഒറ്റനോട്ടത്തില്‍ അറിയാനാവും. ഈ സാഹചര്യത്തില്‍ യൂണിഫോമില്‍ അല്ലാതെ വന്ന് പോലീസ് ഉദ്യോഗസ്ഥന്‍ സ്വീകരിച്ച നടപടി ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് പോലീസ് മേധാവി സ്വീകരിച്ച നടപടി സംബന്ധിച്ചു നാലു മാസത്തിനകം നടപടി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. തൃശൂര്‍ പൂവത്തൂര്‍ സ്വദേശി അവിനാഷാണ് യൂണിഫോമില്ലാതെ അനധികൃത പാര്‍ക്കിങ് സ്റ്റിക്കര്‍ വാഹനത്തില്‍ പതിച്ച നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.  

  comment

  LATEST NEWS


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.