×
login
ശബരിമലയെ തകര്‍ക്കാന്‍ സൃഷ്ടിച്ച വ്യാജ ചെമ്പോല തിട്ടൂരത്തില്‍ ഹൈകോടതി ഇടപെടല്‍; ശ്രീകണ്ഠന്‍ നായര്‍ക്കും കേരള സര്‍ക്കാരിനും നോട്ടീസ്

ഒക്ടോബര്‍ മാസം രണ്ടാം തീയതിയാണ് മോന്‍സണ്‍ നിര്‍മ്മിച്ച് വ്യാജ ചെമ്പോല ഉപയോഗിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തില്‍ ജാതീയമായ ഭിന്നിപ്പും സ്പര്‍ദ്ധയും സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നു കാണിച്ച് 24 ന്യൂസ് ചാനലിന് എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ശങ്കു ടി. ദാസ് പരാതി നല്‍കിയത്. എന്നാല്‍ പോലീസ് കേസ് എടുക്കാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ നേരിട്ട് കോടതിയെ സമീപിച്ചു.

കൊച്ചി:  'ചെമ്പോല തിട്ടൂരം' വ്യാജമായി നിര്‍മ്മിച്ച് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായര്‍ക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ടുമാസം മുമ്പ് അഭിഭാഷകന്‍ ശങ്കു ടി. ദാസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. 24 ന്യൂസിലെ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിക്കും ശ്രീകണ്ഠന്‍ നായര്‍ക്കുമെതിരെ വ്യാജരേഖ ചമച്ചതിനും വിശ്വാസം വ്രണപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നാണ് ശങ്കു ടി. ദാസിന്റെ ആവശ്യം.  

ഒക്ടോബര്‍ രണ്ടിനാണ് മോന്‍സണ് ലഭിച്ച വ്യാജ ചെമ്പോല ഉപയോഗിച്ച് തെറ്റായ വാര്‍ത്ത 24ന്യൂസ് പ്രചരിപ്പിച്ചത്. വാര്‍ത്തയിലൂടെ ഹൈന്ദവര്‍ക്കിടയില്‍ ജാതീയമായ ഭിന്നിപ്പും സ്പര്‍ദ്ധയും സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി ശങ്കു സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ നടപടി ഉണ്ടാകാത്തതിനാണ് ശങ്കു ടി ദാസ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്.  


വ്യാജ ചെമ്പോലയുടെ കാര്യത്തില്‍ വെറുതെയൊരു പരാതി കൊടുത്തു കടം കഴിക്കുക മാത്രമല്ല, അതില്‍ ഏതറ്റം വരെ പോയിട്ടായാലും നടപടി ഉറപ്പ് വരുത്തുമെന്ന് ശങ്കു ടി. ദാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഇത്രയും വലിയൊരു കുറ്റം ചെയ്തിട്ടും അതിന്റെ പേരില്‍ ഒരു എഫ്.ഐ.ആര്‍ എങ്കിലും ഞങ്ങളുടെ പേരില്‍ നിലവിലുണ്ടോ എന്ന് പൊതുസമൂഹത്തെ പരിഹസിക്കാനുള്ള അവസരം 24 ന്യൂസുകാര്‍ക്ക് കൊടുക്കില്ല. കേസ് എടുപ്പിക്കുന്നത് വരെ പിറകില്‍ തന്നെയുണ്ടാകുമെന്നും അദേഹം വ്യക്തമാക്കി.

Facebook Post: https://www.facebook.com/sankutdas/posts/10158872272182984

  comment

  LATEST NEWS


  നാറ്റോയില്‍ ചേരാനൊരുങ്ങി സ്വീഡനും ഫിന്‍ലാന്‍ഡും


  ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.