×
login
വൈദ്യുതി‍ വകുപ്പിലെ നിയമന അഴിമതി‍ കോടതി നിലപാടിലൂടെ വെളിപ്പെടുന്നു; സത്യവാങ്മൂലത്തിലെ ഉറപ്പ് നടപ്പാക്കണം; ബോര്‍ഡിന്റെ വളഞ്ഞവഴി തള്ളി ഡിവിഷന്‍ബെഞ്ച്

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബോര്‍ഡില്‍ ചില സാങ്കേതിക വിഭാഗങ്ങളിലേക്കുള്ള നിയമനത്തിന്റെ മറവില്‍ ഇടതുപക്ഷ യൂണിയന്‍ നേതാക്കളാണ് നിയമന കൃത്രിമം കാണിച്ചത്. സര്‍ക്കാരോ ബോര്‍ഡ് അധികൃതരോ അറിയാതെ, 164 പേര്‍ക്ക് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുമെന്ന് ബോര്‍ഡിനുവേണ്ടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് സത്യവാങ്മൂലം നല്‍കി

കോഴിക്കോട്:വൈദ്യുതി വകുപ്പിലെ വന്‍ നിയമന അഴിമതി, ഹൈക്കോടതിയുടെ കര്‍ശന നിലപാടോടെ, പുറത്തുവരുന്നു. വകുപ്പുമന്ത്രിയോ സര്‍ക്കാരോ വൈദ്യുതി ബോര്‍ഡിലെ ഉന്നതരോ അറിയാതെ സിപിഎം യൂണിയന്‍ നേതാക്കള്‍ ഇടപെട്ട് നടത്തിയ അഴിമതി കോടികളുടെ കോഴയിടപാടാണ്.

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബോര്‍ഡില്‍ ചില സാങ്കേതിക വിഭാഗങ്ങളിലേക്കുള്ള നിയമനത്തിന്റെ മറവില്‍ ഇടതുപക്ഷ യൂണിയന്‍ നേതാക്കളാണ് നിയമന കൃത്രിമം കാണിച്ചത്. സര്‍ക്കാരോ ബോര്‍ഡ് അധികൃതരോ അറിയാതെ, 164 പേര്‍ക്ക് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുമെന്ന് ബോര്‍ഡിനുവേണ്ടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് സത്യവാങ്മൂലം നല്‍കി. ഇതനുസരിച്ച് പിഎസ്‌സി അഡൈ്വസ് മെമ്മോയും അയച്ചു. പക്ഷേ, 2020 സപ്തംബര്‍ 10 ന് 75 പേരെ നിയമിച്ചു. ബാക്കിയുള്ളവര്‍ കോടതിയെ സമീപിച്ചു. കോടതി, സത്യവാങ്മൂലത്തില്‍ നല്‍കിയ ഉറപ്പ് പ്രകാരം നിയമനം നടത്തണമെന്ന് ഉത്തരവിട്ടു. പക്ഷേ, ഒരു വര്‍ഷമായിട്ടും നിയമിച്ചിട്ടില്ല.

ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍ നിയമിച്ച് അറിയിപ്പ് കോടതിക്ക് നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ് പത്താം തീയതി നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, ഇന്നലെ ബോര്‍ഡ് വിചിത്രമായ വാദം അവതരിപ്പച്ചത് കോടതി തള്ളി. ഒക്ടോബര്‍ 25 ന് മുമ്പ് 45 പേരെയും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ 44 പേരെയും നിയമിക്കുമെന്ന് കോടതിയെ അറിയിച്ചു. പക്ഷേ, ഈ നിലപാട് കോടതി സമ്മതിച്ചില്ല. അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കുംമുമ്പ് നിയമനം നടത്തണമെന്നാണ് ഇന്നലെ കോടതി നിര്‍ദേശിച്ചത്.

ഡിവിഷന്‍ ബെഞ്ചിന് സത്യവാങ്മൂലം നല്‍കിയത് ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറാണ്. ചീഫ് എന്‍ജിനീയറെ 'നോക്കുകുത്തിയാക്കി' ആയിരുന്നു നടപടികള്‍. ഇടതുപക്ഷ യൂണിയന്‍ നേതാക്കള്‍ വൈദ്യുതിബോര്‍ഡില്‍ സ്ഥാപിച്ചിരുന്ന രാഷ്ട്രീയ ആധിപത്യത്തിന്റെ ബലത്തിലായിരുന്നു ഇതെല്ലാം. ബോര്‍ഡില്‍ ഉദ്യോഗസ്ഥാനായിരിക്കെ, വൈദ്യുതിമന്ത്രി എം.എം. മണിയുടെ പേഴ്സണല്‍ സ്റ്റാഫിലായിരുന്ന യൂണിയന്‍ നേതാവാണ് ഇതിനെല്ലാം ചുക്കാന്‍ പി

ടിച്ചിരുന്നത്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രമുള്ള ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജി. ശ്രീനിവാസന്‍, നിയമന വിവാദം ഇത്ര ശക്തമാകുകയും വകുപ്പുമന്ത്രി മാറുകയും ചെയ്തതോടെ പരുങ്ങലിലാണ്. ശ്രീനിവാസന്‍ വിദേശയാത്രയ്ക്ക് അവധി ചോദിച്ചെങ്കിലും അനുവദിച്ചിട്ടില്ല. സത്യവാങ്മൂലം വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാലാണിത്.

ഉദ്യോഗാര്‍ഥികളില്‍നിന്ന് അഞ്ചുലക്ഷം രൂപ മുതല്‍ കോഴവാങ്ങിയാണ് സൂപ്പര്‍ ന്യൂമറി തസ്തികയില്‍ നിയമനം നടത്തിയതെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം. വൈദ്യുതിഭവന്‍ ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. നിയമന അഴിമതിയില്‍ മുന്‍മന്ത്രി എം.എം. മണിയുടെ ഓഫീസിനും വൈദ്യുതി ബോര്‍ഡിലെ യൂണിയന്‍ നേതാക്കള്‍ക്കും ചില സംസ്ഥാനതല സിപിഎം നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സൂചനകള്‍.

  comment

  LATEST NEWS


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.