×
login
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന‍ സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച

ശനിയാഴ്ച രാവിലെ 10ന് കവടിയാര്‍ ഉദയ്പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രതിനിധി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷനാകും.

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 58-ാം സംസ്ഥാന സമ്മേളനം 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത്. നാളെ സംയുക്ത സംസ്ഥാനസമിതിയോഗവും ട്രേഡ് യൂണിയന്‍ സെമിനാറും ചേരും. ഉച്ചയ്ക്ക് മൂന്നിന് സ്വദേശാഭിമാനി പ്രതിമയ്ക്ക് മുന്നില്‍ നിന്ന് കേസരി മന്ദിരത്തിന് മുന്നിലേക്ക് വിളംബര ഘോഷയാത്ര.

ശനിയാഴ്ച രാവിലെ 10ന് കവടിയാര്‍ ഉദയ്പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രതിനിധി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷനാകും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് 6 മുതല്‍ കലാപരിപാടികള്‍ അരങ്ങേറും.


21ന് സംസ്ഥാന ട്രഷറര്‍, വൈസ്പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് ഉണ്ടാകും. ഉച്ചയ്ക്ക് 12ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. പുതിയ കമ്മിറ്റി ചുമതലയേല്‍ക്കും. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത അധ്യക്ഷയാകും.

മന്ത്രിമാരായ മന്ത്രി പി. പ്രസാദ്, ജി.ആര്‍. അനില്‍, ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി. ശിവന്‍കുട്ടി, ജനറല്‍ കണ്‍വീനര്‍ സുരേഷ് വെള്ളിമംഗലം, സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ് തോമസ്, സെക്രട്ടറി അനുപമ ജി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.