×
login
മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ വെട്ടിപ്പു കേസ്; വിസി നിയമനത്തില്‍ മന്ത്രി ബിന്ദുവും കുരുക്കില്‍; ലോകായുക്ത‍യ്ക്ക് പൂട്ട് പിണറായിക്ക് രക്ഷപ്പെടാന്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ദുരിതാശ്വാസ നിധി വെട്ടിപ്പു കേസും വിസി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഇടപെട്ട കേസും ലോകായുക്ത പരിഗണിക്കുന്ന ഘട്ടത്തിലുള്ള സര്‍ക്കാരിന്റെ നീക്കം ദുരൂഹമാണ്. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനു ശിപാര്‍ശ ചെയ്ത് മന്ത്രി ബിന്ദു ഗവര്‍ണര്‍ക്കു കത്തുകള്‍ നല്കിയത് സംബന്ധിച്ച് ലോകായുക്തയില്‍ നല്കിയ കേസില്‍ കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുണ്‍ ആര്‍. റഷീദ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം:ലോകായുക്തയുടെ അധികാരം കുറച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് പിണറായി സര്‍ക്കാരിന് അഴിമതിയില്‍ നിന്നു രക്ഷപ്പെടാന്‍. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സിന് അനുമതി നല്കിയത്. ലോകായുക്തയുടെ വിധി സര്‍ക്കാരിന് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്ന ഭേദഗതികളാണ് ഓര്‍ഡിനന്‍സില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ദുരിതാശ്വാസ നിധി വെട്ടിപ്പു കേസും വിസി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഇടപെട്ട കേസും ലോകായുക്ത പരിഗണിക്കുന്ന ഘട്ടത്തിലുള്ള സര്‍ക്കാരിന്റെ നീക്കം ദുരൂഹമാണ്. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനു ശിപാര്‍ശ ചെയ്ത് മന്ത്രി ബിന്ദു ഗവര്‍ണര്‍ക്കു കത്തുകള്‍ നല്കിയത് സംബന്ധിച്ച് ലോകായുക്തയില്‍ നല്കിയ കേസില്‍  കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുണ്‍ ആര്‍. റഷീദ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

 അധികാരത്തിലിരിക്കുന്നവര്‍ക്കെതിരേ ലോകായുക്തയ്ക്ക് പരാതി ലഭിച്ച് അഴിമതിയാരോപണങ്ങള്‍ തെളിഞ്ഞാല്‍ തല്‍സ്ഥാനത്തിരിക്കാന്‍ അവര്‍ അര്‍ഹരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാന്‍ കഴിയും. ഇത്തരം വിധി അതത് വിഷയവുമായി ബന്ധപ്പെട്ടവര്‍ക്ക് നല്കണം. മുഖ്യമന്ത്രിക്കെതിരേയുള്ളത് ഗവര്‍ണര്‍ക്കും, മന്ത്രിമാര്‍ക്കെതിരേയുള്ളത് മുഖ്യമന്ത്രിക്കും, വിവിധ വകുപ്പുകളെ സംബന്ധിച്ചുള്ളത് സര്‍ക്കാരിനും നല്കണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. ഓര്‍ഡിനന്‍സിലൂടെ ഇതിന് മാറ്റംവരുത്തി. ഇത്തരം വിധിയില്‍ അധികാരസ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ നിലവിലുള്ള അധികാരങ്ങള്‍ ലോകായുക്തയ്ക്ക് ഉണ്ടാകില്ല.

  ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ലോകായുക്ത വിധിയെ തുടര്‍ന്ന് കെ.ടി. ജലീലിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിയമയുദ്ധം നടത്തിയെങ്കിലും ലോകായുക്ത വിധി കോടതികള്‍ ശരിവയ്ക്കുകയായിരുന്നു. അതിനാല്‍, നിലവിലെ നിയമം തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്കിന് ഏറെ തടസ്സമാകും.

  comment

  LATEST NEWS

  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍

  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍

  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം

  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ബാലസംഘത്തിന്റെ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 24 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി അബുദാബിയില്‍ നേരിട്ടെത്തി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.