×
login
"യേശു ക്രിസ്തു അവിഹിതത്തില്‍ ജനിച്ച പുത്രന്‍"; ഇസ്ലാം പ്രഭാഷകന്‍ വസീം അല്‍ ഹക്കാമിക്കെതിരേ കേസ്; നടപടി യുവമോര്‍ച്ച നേതാവിന്റെ പരാതിയില്‍

വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ബിജെപി നേതാവ്  അനൂപ് ആന്റണി ഇസ്ലാമിക മതപ്രഭാഷകനെതിരെ സംസ്ഥാന ഡിജിപിക്കും സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

തിരുവനന്തപുരം: ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായി വസീം അല്‍ ഹക്കാമിക്കെതിരേ ഒടുവില്‍ കൊച്ചി സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ബിജെപി നേതാവ്  അനൂപ് ആന്റണി ഇസ്ലാമിക മതപ്രഭാഷകനെതിരെ സംസ്ഥാന ഡിജിപിക്കും സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

തുടര്‍ന്നാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അനൂപ് സമീപിച്ചത്. യൂട്യൂബ് ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി പരാതി പരിശോധിക്കാനും നടപടിയെടുക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കൊച്ചി സൈബര്‍ പൊലീസ് വസീം അല്‍ ഹിക്കാമിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.

മതവിദ്വേഷം സൃഷ്ടിക്കുക, മതവികാരം വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വം പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സമാന സ്വഭാവമുളള മറ്റൊരു പരാതിയില്‍ വസീം അല്‍ ഹിക്കാമിക്കെതിരെ കോട്ടയം സൈബര്‍ പൊലീസും കഴിഞ്ഞ മാസം കേസെടുത്തിരുന്നു.  ക്രിസ്തുമസ് നിന്ദ്യമാണെന്നും യേശുക്രിസ്തു അവിഹിതത്തില്‍ ജനിച്ച പുത്രനാണെന്നും വരെ വീഡിയോയിലൂടെ ഇയാള്‍ പറഞ്ഞിരുന്നു. ക്രിസ്തുമസ് ആഘോഷിക്കരുതെന്നും ആശംസാ കാര്‍ഡുകള്‍ അയയ്ക്കരുതെന്നും ആശംസ അര്‍പ്പിക്കരുതെന്നും പറഞ്ഞ് ഹക്കാമി താക്കീത് നല്‍കുകയും ചെയ്തു.  ഇടപ്പാള്‍ ആസ്ഥാനമായുളള മസ്ജിദ് തൗഹീദിന്റെ സമൂഹമാദ്ധ്യമപേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.  

സംഭവവുമായി ബന്ധപ്പെട്ട് ഉളിക്കല്‍ പോലീസ് സ്‌റ്റേഷനിലും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലുമായി രണ്ട് പരാതികളാണ് നല്‍കിയത്. അരുണ്‍ തോമസ് ആണ് ഉളിക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. എറണാകുളം പോലീസ് സ്‌റ്റേഷനില്‍ കെവിന്‍ പീറ്ററും പരാതി നല്‍കി. രണ്ട് പരാതികളിലും നടപടിയെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഡിജിപിക്ക് പരാതി അയച്ചത്. വസീം അല്‍ ഹക്കാമി സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം തുടരുകയാണെന്നും സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഗുരുതരമായ പരാമര്‍ശങ്ങളാണ് ഇയാള്‍ നടത്തുന്നതെന്നും അനൂപ് ആന്റണി പരാതിയില്‍ പറയുന്നു. ഐപിസി 153 എ, 295 എ, 505 അടക്കമുളള വകുപ്പുകള്‍ ചേര്‍ത്ത് വസീം അല്‍ ഹക്കാമിക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. ഇതും പോലീസ് അവഗണിച്ചതോടെ കോടതിയെ സമീപിക്കുകയായിരുന്നു.  


 

 

 

 

 

  comment

  LATEST NEWS


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


  രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്


  തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്‍റെ അനുയായികള്‍ ബിജെപി പദയാത്രയെ ആക്രമിച്ചു; തിരിച്ചടിച്ച് ബിജെപി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.