×
login
വ്യാജവാര്‍ത്ത‍ പ്രചരിപ്പിച്ചു; 24 ന്യൂസ് എംഡി ശ്രീകണ്ഠന്‍ നായര്‍ അറസ്റ്റില്‍; കള്ള പ്രചരണത്തിന് ചാനല്‍ എംഡി അറസ്റ്റിലാകുന്നത് കേരളത്തില്‍ ആദ്യം

ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്നലെയാണ് ഇരുവരും വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഐ.പി.സി സെക്ഷന്‍ 505(1) (ബി), കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 120(0) എന്നിവ പ്രകാരമാണ് ശ്രീകണ്ഠന്‍ നായര്‍ക്കും ഡോ.ഷിനു ശ്യാമളനുമെതിരെ കേസെടുത്തത്.

തൃശൂര്‍: വ്യാജവാര്‍ത്ത ചാനലിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ 24 ന്യൂസ് എംഡി ശ്രീകണ്ഠന്‍ നായരെയും ഡോക്ടര്‍ ഷിനു ശ്യാമളനെയും അറസ്റ്റ് ചെയ്തു. തളിക്കുളത്തെ ഒരു സ്വകാര്യ ക്ലിനിക്കല്‍ ചികിത്സക്ക് എത്തിയ പ്രവാസിയ്ക്ക് കൊറോണ ബാധിച്ചെന്ന് വ്യാജവാര്‍ത്ത ചാനലിലൂടെ സംപ്രേക്ഷണം ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹൈക്കോടതി ഇരുവര്‍ക്കും മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു.

ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്നലെയാണ് ഇരുവരും വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഐ.പി.സി സെക്ഷന്‍ 505(1) (ബി), കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 120 എന്നിവ പ്രകാരമാണ് ശ്രീകണ്ഠന്‍ നായര്‍ക്കും ഡോ.ഷിനു ശ്യാമളനുമെതിരെ കേസെടുത്തത്.

അവിടെയുമിവിടെയും കേട്ടതും ഗോസിപ്പുകളും പ്രചരിപ്പിക്കുകയല്ല മാധ്യമപ്രവര്‍ത്തകരുടെ പണിയെന്ന് ഒര്‍മിപ്പിച്ച് നേരത്തെ ശ്രീകണ്ഠന്‍ നായര്‍ക്ക് ഹൈക്കോടതി താക്കീത് ചെയ്തിരുന്നു. ഏത് മാധ്യമത്തിലായാലും വാര്‍ത്ത കൊടുത്തുകഴിഞ്ഞാല്‍ പിന്നെ അത് തിരിച്ചെടുക്കാനാവില്ലന്നും ഓര്‍മ്മിപ്പിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യംതേടി ശ്രീകണ്ഠന്‍ നായര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഗോസിപ്പുകള്‍ അടക്കം എന്തും പ്രസിദ്ധീകരിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനം. സത്യം പറയലാണ് മാധ്യമപ്രവര്‍ത്തകരുടെ ജോലി. അത് ഒരു വ്യക്തിയുടേയോ ഒരു വിഭാഗം ജനങ്ങളുടേയോ പ്രതിച്ഛായയെ മോശമാക്കാന്‍ കരുതിക്കൂട്ടി ചെയ്യരുത്. ശ്രീകണ്ഠന്‍ നായര്‍ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ്. 

അദേഹം വഴികാട്ടുകയാണ് ചെയ്യുന്നത്. അല്ലാതെ വ്യാജവാര്‍ത്തകളും ഗോസിപ്പുകളുമല്ല പ്രചരിപ്പിക്കേണ്ടതെന്ന് ജാമ്യം നല്‍കുന്നതിനിടെ ഹൈക്കോടതി പറഞ്ഞിരുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് കേരളത്തില്‍ ആദ്യമായാണ് ഒരു ചാനല്‍ എംഡി അറസ്റ്റിലാകുന്നത്. നേരത്തെ ചാനലിലൂടെ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും മന്ത്രി എം.കെ ശശീന്ദ്രനെ ഫോണ്‍ ട്രാപ്പില്‍ കുടുക്കിയതിന് മംഗളം ചാനല്‍ എംഡി ആര്‍. അജിത്ത് കുമാര്‍ അറസ്റ്റിലായിരുന്നു.

  comment

  LATEST NEWS


  2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


  കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


  ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


  കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.