×
login
'ഇവര്‍ കൊല്ലാന്‍പോലും മടിയില്ലാത്ത മോഷ്ടാക്കള്‍'; കൊച്ചിയില്‍ അറസ്റ്റിലായ നാല് സ്ത്രീകളെപ്പറ്റിയുള്ള പോലീസ് റിപ്പോര്‍ട്ട്‍ പുറത്ത്

ഇവരോടൊപ്പമുള്ളപുരുഷന്മാരാണ് ചില വീടുകളില്‍ മോഷണത്തിന് കയറുന്നത്. സിസിടിവി ക്യാമറ ഉള്ള വീടുകളെ ഒഴിവാക്കും. പൂട്ടിക്കിടക്കുന്ന വീടാണെന്ന് മനസ്സിലാക്കാന്‍ എന്തെങ്കിലും അടയാളം വയ്ക്കും. എറണാകുളം നഗരത്തിലെ ഒരു വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും ഗോള്‍ഡന്‍ റോളക്‌സ് വാച്ചുമടക്കം 25 ലക്ഷം രൂപവരുന്ന വസ്തുക്കളാണ് ഇവര്‍ മോഷ്ടിച്ചത്.

കൊച്ചി: 'രാവിലെ മുതല്‍ വൈകിട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങള്‍ ശേഖരിക്കുവാന്‍ എന്ന വ്യാജേന കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ നോക്കിവയ്ക്കും. പിന്നീട് മോഷണം നടത്തും. ഇവര്‍ കൊല്ലാന്‍ പോലും മടിയില്ലാത്തവരാണ്.' തിങ്കളാഴ്ച കൊച്ചിയില്‍ അറസ്റ്റിലായ നാല് സ്ത്രീകളെപ്പറ്റിയുള്ള പോലീസ് റിപ്പോര്‍ട്ട് പറയുന്നു.

ഇവരോടൊപ്പമുള്ളപുരുഷന്മാരാണ് ചില വീടുകളില്‍ മോഷണത്തിന് കയറുന്നത്. സിസിടിവി ക്യാമറ ഉള്ള വീടുകളെ ഒഴിവാക്കും. പൂട്ടിക്കിടക്കുന്ന വീടാണെന്ന് മനസ്സിലാക്കാന്‍ എന്തെങ്കിലും അടയാളം വയ്ക്കും. എറണാകുളം നഗരത്തിലെ ഒരു വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും ഗോള്‍ഡന്‍ റോളക്‌സ് വാച്ചുമടക്കം 25 ലക്ഷം രൂപവരുന്ന വസ്തുക്കളാണ് ഇവര്‍ മോഷ്ടിച്ചത്.


മോഷണം നടന്ന വീട്ടില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നത് അന്വേഷണത്തെ ബാധിച്ചു. പിന്നീട് അന്വേഷണ സംഘം ആ വീടിന്റെ പരിസരത്തുള്ള ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് നാടോടികളെ കുറിച്ച് വിവരം ലഭിച്ചത്. സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍, കോഴിക്കോട് തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അമരാവതി(20), വയനാട് സുല്‍ത്താന്‍ബത്തേരി കേണിച്ചിറ പൂതാടിയില്‍ മണിക്കുന്ന് വീട്ടില്‍ മുത്തുവിന്റെ ഭാര്യ ദേവി(22), മുത്തപ്പന്റെ ഭാര്യ കസ്തൂരി(22), കേശവന്റെ ഭാര്യ ദേവി(21) എന്നിവരാണു പോലീസ് പിടിയില്‍. ഒട്ടും അലിവില്ലാത്ത, കൊല്ലാന്‍ പോലും മടിയില്ലാത്ത കഠിനഹൃദയരാണ് ഇവരെന്ന് ചോദ്യം ചെയ്യലിനുശേഷം പൊലീസ് പറഞ്ഞു.

    comment

    LATEST NEWS


    റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


    ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു


    മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്


    മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം


    'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


    അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.