കൊച്ചി വിമാനത്താവളത്തിലെ ലൗഞ്ചില്‍ ഒരിടത്ത് വെജിറ്റേറിയന്‍ ദോശയില്‍ മുട്ടവെള്ളം ഉപയോഗിക്കുന്നുവെന്ന് പരാതി പറഞ്ഞ മനീഷ് ജെയിനിനെതിരെ ആഞ്ഞടിച്ച് ഇടത് -ലിബറല്‍ സംഘങ്ങള്‍. കേരളത്തിലെ ഈ ഭൂരിപക്ഷ മതവിശ്വാസങ്ങള്‍ക്കെതിരായ ഇടത്-ലിബറല്‍ കക്ഷികളുടെ അസഹിഷ്ണുതയും മനീഷ് ജെയിനിനെതിരായ ട്വീറ്റുകളില്‍ തെളിഞ്ഞ് കാണാം.
കൊച്ചി: കൊച്ചി വിമാനത്താവളത്തിലെ ലൗഞ്ചില്‍ ഒരിടത്ത് വെജിറ്റേറിയന്‍ ദോശയില്‍ മുട്ടവെള്ളം ഉപയോഗിക്കുന്നുവെന്ന് പരാതി പറഞ്ഞ മനീഷ് ജെയിനിനെതിരെ ആഞ്ഞടിച്ച് ഇടത് -ലിബറല്‍ സംഘങ്ങള്‍. ന്യൂനപക്ഷസംരക്ഷണത്തിന് ഇവര്‍ എത്ര ജാഗരൂകരാണ് എന്ന് തെളിയിക്കുന്നതായി ഈ സംഭവം. കേരളത്തിലെ ഈ ഭൂരിപക്ഷ മതവിശ്വാസങ്ങള്‍ക്കെതിരായ ഇടത്-ലിബറല്‍ കക്ഷികളുടെ അസഹിഷ്ണുതയും മനീഷ് ജെയിനിനെതിരായ ട്വീറ്റുകളില്‍ തെളിഞ്ഞ് കാണാം.
ഈ ട്രോളുകളെല്ലാം കേട്ടശേഷവും കൊച്ചി വിമാനത്താവളത്തിലെ ഒരു ഭക്ഷണശാലയില്‍ മുട്ടവെള്ളം ദോശയുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം തനിക്കുറപ്പാണെന്ന് മനീഷ് ജെയിന്‍ മറുപടി ട്വീറ്റില്‍ ആവര്‍ത്തിക്കുന്നു.
Twitter tweet: https://twitter.com/InsureMeForever/status/1522515035473723393
കൊച്ചി വിമാനത്താവളത്തിലെ ലൗഞ്ചിലെ ഒരു കടയില്‍ ദോശയുണ്ടാക്കുമ്പോള്‍ മുട്ടവെള്ളം ഉപയോഗിക്കുന്നുവെന്ന പരാതിയാണ് കഴിഞ്ഞ ദിവസം മനീഷ് ജെയിന്‍ എന്ന വ്യക്തി ഉയര്‍ത്തിയത്. ഒരു ട്വീറ്റിലൂടെയാണ് അദ്ദേഹം ഈ പരാതി ഉന്നയിച്ചത്. "നിങ്ങള്‍ കൊച്ചിയിലാണെങ്കില്‍ എര്‍ത് ലൗഞ്ച് എന്ന വിമാനത്താവളത്തിലെ ലൗഞ്ചിനെക്കുറിച്ച് ശ്രദ്ധാലു ആകണം. അവര്‍ നിങ്ങളുടെ മതവിശ്വാസത്തെ വെച്ച് കളിക്കുകയാണ്. ദക്ഷിണേന്ത്യന്‍ ഭക്ഷണമായ ദോശ ഉണ്ടാക്കാന്‍ അവര്‍ മുട്ട വെള്ളം (എഗ് വാട്ടര്‍- ഒരു പക്ഷെ മുട്ടയുടെ ഉള്ളിലെ വെള്ളയാകാം മനീഷ് ജെയിന്‍ ഉദ്ദേശിച്ചതെന്ന് കരുതുന്നു) ഉപയോഗിക്കുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഭക്ഷ്യസുരക്ഷാ നിലവാരം പാലിച്ചാണ് ഇതുണ്ടാക്കുന്നതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഇതിന്‍റെ മെനു ചോദിച്ചപ്പോള്‍ അവര്‍ അത് പങ്കുവെയ്ക്കാന്‍ തയ്യാറായില്ല"- മനീഷ് ജെയിന്‍ ട്വീറ്ററില്‍ കുറിച്ചത് ഇത്രയുമാണ്. പൊതുവെ കടുത്ത സസ്യാഹാരികളാണ് ജെയിനുകള്‍.
ഇംഗ്ലീഷില്‍ ഈ ട്വീറ്റ് പങ്കുവെയ്ക്കുമ്പോള്‍ ഇംഗ്ലീഷ് അധികമറിയാത്ത മനീഷ് ജെയിന്‍ ചില തെറ്റുകള്‍ വരുത്തിയിരുന്നു. കൊച്ചി എന്നതിന് മനീഷ് ജെയിന്‍റെ ട്വീറ്റില്‍ സിഒസിഎച്ച് ഐ (ചോച്ചി) എന്നായിരുന്നു സ്പെല്ലിംങ്. എഴുതിയിരുന്നത്. അതുപോലെ 'ബേക്കിംഗ് ദോശ' എന്ന തെറ്റായ ഒരു പ്രയോഗവും ഉപയോഗിച്ചിരുന്നു(സാധാരണ ദോശ ബേക്ക് ചെയ്യുകയല്ല, ചുടുകയാണല്ലോ ചെയ്യുന്നത്). മൂന്നാമത്തെ തെറ്റ് മുട്ടവെള്ളം (എഗ് വാട്ടര്‍) എന്ന പ്രയോഗമാണ്. ഇവിടെ മനീഷ് ജെയിന്‍ ഒരു പക്ഷെ ഉദ്ദേശിച്ചിരിക്കുക മുട്ടയുടെ ഉള്ളിലെ ദ്രാവകം എന്ന അര്‍ത്ഥമായിരിക്കാം എന്ന് തോന്നുന്നു.
മനീഷ് ജെയിന്‍റെ ഈ ട്വീറ്റില്‍ കേരളാമുഖ്യമന്ത്രിയെയും ഭക്ഷ്യസുരക്ഷാ അതോറിറ്റിയെയും (എഫ് എസ്എസ് എ ഐ) ടാഗ് ചെയ്തിരുന്നു. ഇതോടെ കമ്മ്യൂണിസ്റ്റുകളും ലിബറലുകളും മനീഷ് ജെയിനെതിരെ ചാടിവീഴുകയായിരുന്നു. മനീഷ് ജെയിന്‍ ഉയര്‍ത്തിയ വിമര്‍ശനത്തെ ഇല്ലാതാക്കാന്‍ അയാളുടെ ട്വീറ്റിലെ ഇംഗ്ലീഷ് തെറ്റുകള്‍ ചൂണ്ടിക്കാട്ടി അയാളെ വേട്ടയാടുകയായിരുന്നു എല്ലാവരും. വെജിറ്റേറിയന്‍ ദോശയില്‍ മുട്ടവെള്ളം (അതോ മുട്ടയുടെ ഉള്ളിലെ ദ്രാവകമോ?) ഉപയോഗിക്കുന്നു എന്നതാണ് മനീഷ് ജെയിന്‍ ഉയര്‍ത്തിയ പ്രധാനപരാതി. ഇങ്ങിനെ ഒന്നുണ്ടോ, കൊച്ചി വിമാനത്താവളത്തിലെ ലൗഞ്ചിലെ ഏതെങ്കിലും ഭക്ഷണശാല വെജിറ്റേറിയന്‍ ദോശയില്‍ മുട്ട ഉപയോഗിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ വസ്തുതാപരമായി പരിശോധിച്ച് ഒരു മറുപടി നല്‍കാന്‍ ആരും മുതിര്‍ന്ന് കണ്ടില്ല. പകരം മനീഷ് ജെയിന്‍ എന്ന ജെയിന്‍ മതവിശ്വാസിയെ ക്രൂശിക്കാനാണ് ട്വിറ്ററില്‍ വന്ന ഇടത്-ലിബറല്‍ സംഘങ്ങള്‍ മുതിര്‍ന്ന് കണ്ടത്.
ന്യൂനപക്ഷസംരക്ഷണത്തിനും ഭൂരിപക്ഷ വിശ്വാസങ്ങള്‍ക്കും എതിരെ കച്ചകെട്ടിയിറങ്ങിയ ഇടതുനേതാവ് കവിതാ കൃഷ്ണനും ശശി തരൂര്‍ എംപിയും ഇക്കാര്യത്തില്‍ മറുപടി പറയാന്‍ മുന്‍പന്തിയില്‍ വന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. കവിതാ കൃഷ്ണന്‍ ദോശയുണ്ടാക്കുന്ന കാര്യത്തില്‍ ക്ലാസെടുക്കുകയാണ് തന്‍റെ മറുപടിയില്‍ ചെയ്യുന്നത്. ദോശയുണ്ടാക്കുമ്പോള്‍ ഇവിടെ ദോശക്കല്ലില്‍ തണുത്തവെള്ളം തളിക്കാറുണ്ടെന്നും അത് തെറ്റിദ്ധരിച്ചതായിരിക്കാം വിവാദത്തിന് കാരണമായതെന്ന സൂചനയാണ് കവിതാ കൃഷ്ണന്‍ നല്‍കുന്നത്.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെയും ബിജെപിയെയും കെട്ടുകെട്ടിക്കാന്‍ മുതിര്‍ന്ന ആര്‍എല്‍ഡി (രാഷ്ട്രീയ ലോക്ദള്‍) എന്ന പാര്‍ട്ടിയുടെ നേതാവ് പ്രശാന്ത് കനോജിയ വരെ മനീഷ് ജെയിനെ കളിയാക്കുന്നുണ്ട്. തണ്ടാ (ടണ്ടാ) പാനി (തണുത്ത വെള്ളം) എന്നു ചോദിച്ചപ്പോള്‍ അണ്ടാ പാനി (മുട്ടവെള്ളം) എന്ന് കേട്ടതായിരിക്കാം പ്രശ്നമായതെന്ന് പറഞ്ഞ് മനീഷ് ജെയിന്‍റെ മുകളില്‍ കുറ്റം ചാര്‍ത്താനും പരിഹസിക്കാനുമായിരുന്നു ആര്‍എല്‍ഡി നേതാവിന്‍റെ ശ്രമം.
എന്തായാലും ഈ മറുപടിയെല്ലാം കേട്ട ശേഷം മനീഷ് ജെയിന്‍ വീണ്ടും ട്വിറ്ററില്‍ ഇതിന് മറുപടി നല്‍കിയിട്ടുണ്ട്. താന്‍ ആദ്യം ചെയ്ത ട്വീറ്റില്‍ വരുത്തിയ തെറ്റുകള്‍ ആദ്യം മനീഷ് ജെയിന്‍ രണ്ടാമത്തെ ട്വീറ്റില്‍ തിരുത്തുന്നുമുണ്ട്. കൊച്ചി എന്നതിന്‍റെ സ്പെല്ലിംഗ് തെറ്റായാണ് ഉപയോഗിച്ചത്. ദോശ ബേക്ക് ചെയ്യുക എന്ന പ്രയോഗവും തെറ്റാണെന്ന് സമ്മതിക്കുന്നു. പക്ഷെ കൊച്ചി വിമാനത്താവളത്തിലെ ഒരു ഭക്ഷണശാലയില്‍ മുട്ടവെള്ളം ദോശയുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം തനിക്കുറപ്പാണെന്നും മനീഷ് ജെയിന്‍ മറുപടി ട്വീറ്റില്‍ ആവര്‍ത്തിക്കുന്നു.
72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...
ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം
പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും
ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും
എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു