login
സംസ്ഥാന‍ ശാസ്ത്ര സാഹിത്യ കൗണ്‍സില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം അനില്‍ വടവാതൂരിന്‌

ജന്മഭൂമി വാരാന്ത്യത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ക്കാണ് അനില്‍ വടവാതൂരിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം : 2019ലെ സംസ്ഥാന ശാസ്ത്ര സാഹിത്യ കൗണ്‍സിലിന്റെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാല ശാസ്ത്രം, ജനപ്രിയ ശാസ്ത്രം, ഗഹനമായ വൈജ്ഞാനിക ശാസ്ത്രം, ശാസ്ത്ര പത്രപ്രവര്‍ത്തനം, ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലെ കൃതികളാണ് അവാര്‍ഡിന് അര്‍ഹമായത്. 50,000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

ബാല ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരം ഡോ. ആര്‍ പ്രസന്നകുമാറിനാണ്. അദ്ദേഹത്തിന്റെ ഹൈഡ്രജനും പറയാനുണ്ട് എന്ന പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ഡോ. വി. പ്രസന്നകുമാറിന്റെ പ്രകൃതി ക്ഷോഭങ്ങളും കേരളവും എന്ന പുസ്തകത്തിനാണ് ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരം.  

ഗഹനമായ വൈജ്ഞാനിക ശാസ്ത്രത്തിനുള്ള അവാര്‍ഡ് മാത്യൂസ് ഗ്ലോറി, സീമ ശ്രീലയം എന്നിവര്‍ ചേര്‍ന്ന് രചിച്ച ജനിതക ശാസ്ത്രം എന്ന പുസ്തകത്തിനാണ്. അശ്വിന്‍ എസ്., ഡോ. അനില്‍ വടവാതൂര്‍ എന്നിവര്‍ ചേര്‍ന്ന് ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരവും പങ്കിട്ടിട്ടുണ്ട്. ജന്മഭൂമി വാരാന്ത്യത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ക്കാണ് അനില്‍ വടവാതൂരിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.  

ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് ഹോമോ ദിയൂസ് മനുഷ്യ ഭാവിയുടെ ഒരു ഹ്രസ്വ ചിത്രം എന്ന പ്രസന്ന കെ വര്‍മ്മയുടെ ചിത്രത്തിനും ലഭിച്ചു. യുവാല്‍ നോവയുടെ ഹോമോ ദിയൂസ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറോ എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണിത്.  

 

 

 

 

  comment

  LATEST NEWS


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.