×
login
കേരളം മതഭീകരരുടെ പരിശീലന കേന്ദ്രം: ഫയര്‍ഫോഴ്‌സിനെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതി

പെണ്‍കുട്ടിയെ മതപണ്ഡിതന്‍ അപമാനിച്ചിട്ടും ഒരു മതേതര രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധിക്കാതിരുന്നത് അപമാനകരമാണ്.

കൊച്ചി: കേരളം മതഭീകരരുടെ പരിശീലന കേന്ദ്രവും ഒളിസങ്കേതവുമായി മാറിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കോഴിക്കോട് നഗരത്തില്‍ പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഗൗരവതരമാണെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വനാന്തരങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ നടത്തിയിരുന്ന ഭീകരര്‍ പിണറായി ഭരണത്തില്‍ നഗരത്തില്‍ താവളമടിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പാലക്കാട് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനാണെന്ന വിവരം ഞെട്ടിക്കുന്നതാണ്. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ഫയര്‍ഫോഴ്‌സ് കൊടുത്ത പരിശീലനം വെറുതെയായില്ല. സഞ്ജിത്തിന്റെ കൊലപാതകത്തിലും ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. വോട്ട് ബാങ്കിന് വേണ്ടിയുള്ള രണ്ട് മുന്നണികളുടേയും പ്രീണനമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

പെണ്‍കുട്ടിയെ മതപണ്ഡിതന്‍ അപമാനിച്ചിട്ടും ഒരു മതേതര രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധിക്കാതിരുന്നത് അപമാനകരമാണ്. പുരപ്പുറത്ത് കയറി നവോത്ഥാനം പ്രസംഗിക്കുന്ന ഡിവൈഎഫ്‌ഐക്കാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് ലജ്ജാകരമാണ്. 50 കോടിയുടെ നവോത്ഥാന മതില്‍ കെട്ടിയവര്‍ക്കും വിഡി സതീശനും മിണ്ടാട്ടമില്ല. ഇരട്ടനീതിയാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി സി ജോര്‍ജിനെതിരെ കേസെടുത്തവര്‍ ഇസ്ലാമിക വര്‍ഗീയ ശക്തികള്‍ക്കെതിരെ കേസെടുക്കാത്തതെന്താണെന്ന് ബിജെപി അധ്യക്ഷന്‍ ചോദിച്ചു. സത്യം തുറന്ന് പറഞ്ഞ ജോര്‍ജ് എം. തോമസിനെതിരെ നടപടിയെടുത്ത സിപിഎം പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ എത്തിച്ച ഡിവൈഎഫ്‌ഐ നേതാവിന് പാരിതോഷികം നല്‍കി ആദരിച്ചു. എംഎസ്എഫിന്റെ നേതാവ് പരസ്യമായി ഒരു പെണ്‍കുട്ടിയെ അപമാനിച്ചിട്ടും എസ്എഫ്‌ഐയോ ഡിവൈഎഫ്‌ഐയോ പ്രതികരിച്ചില്ല. കേരളത്തിലെ പല മതസംഘടനകള്‍ക്കും താലിബാന്‍ മനസ്സാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.


കേരള സര്‍ക്കാര്‍ ഫയര്‍ഫോഴ്‌സിനെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതി കൊടുത്തോയെന്ന് വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. പാലക്കാട് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ജിഷാദ് ഫയര്‍ഫോഴ്‌സ് ജീവനക്കാരനും കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത മുഖ്യപ്രതിയുമാണ്. കൊല്ലപ്പെടേണ്ട ആര്‍എസ്എസ് നേതാക്കളുടെ പട്ടിക തയാറാക്കി നല്‍കിയത് ജിഷാദ് ആണെന്ന പോലീസിന്റെ വെളിപ്പെടുത്തല്‍ ഫയര്‍ഫോഴ്‌സിലെ തീവ്രവാദ സ്വാധീനം വ്യക്തമാക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു പറഞ്ഞു.

സര്‍ക്കാരും കോടതിയും ഒരുപോലെ തീവ്രവാദ സംഘടനയായി കണക്കാക്കുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ വാര്‍ത്തയും ഈ അടുത്ത കാലത്താണ് പുറത്തുവന്നത്. ഇപ്പോള്‍ അറസ്റ്റ് ചെയ്ത ജിഷാദ് സിപിഎം യൂണിയന്റെ യൂണിറ്റ് കണ്‍വീനറാണ്. തീവ്രവാദികള്‍ സിപിഎമ്മിനെ ആസൂത്രിതമായി ഹൈജാക്ക് ചെയ്തു. രണ്ടു കൂട്ടരും ഈ അവിശുദ്ധ ബന്ധം അറിഞ്ഞുകൊണ്ട് തുടരുന്നു. ആഭ്യന്തര വകുപ്പും ഫയര്‍ഫോഴ്‌സ് ഡിജിപി ബി. സന്ധ്യയും നോക്കുകുത്തികള്‍ മാത്രമായി അധപതിച്ചു. പോലീസ് സേനയ്ക്കുള്ളിലും ഈ തീവ്രവാദ ശക്തികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി കൊടുത്ത സംഭവം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവിടങ്ങളിലെ തീവ്രവാദ സ്വാധീനത്തെക്കുറിച്ച് സമഗ്രമായ അന്വഷണം നടത്തണമെന്നും ആര്‍.വി. ബാബു ആവശ്യപ്പെട്ടു.

  comment

  LATEST NEWS


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.