×
login
ഗവര്‍ണര്‍ വീശദീകരണം ചോദിച്ചു; രാജ്ഭന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ചീഫ് സെക്രട്ടറി

പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ പി. ഹണിയും കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച ജീവനക്കാരില്‍ ഉള്‍പ്പെടും.

തിരുവനന്തപുരം : ഗവര്‍ണര്‍ വിശദീകരണം തേടുകയും രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തതോടെ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പ്രതിഷേധ മാര്‍ച്ചില്‍ സെക്രട്ടറിയേറ്റിലെ ഏഴ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി ബിജെപിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.  

സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ പഞ്ച് ചെയ്ത് ഡ്യൂട്ടിയില്‍ പ്രവേശിച്ച ശേഷമാണോ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. അങ്ങനെയെങ്കില്‍ ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും രാജ്ഭവന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഇതോടെയാണ് ഏഴ് ഉദ്യോഗസ്ഥര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് ന

പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ പി. ഹണിയും കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച ജീവനക്കാരില്‍ ഉള്‍പ്പെടും. ഇവരില്‍ നിന്നും മറുപടി ലഭിച്ചശേഷം തുടര്‍ നടപടി കൈക്കൊ്ള്ളുമെന്നാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്.  

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് നടത്തുന്ന പ്രതിഷേധത്തില്‍ ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി അടക്കമുള്ള നേതാക്കള്‍ അണിനിരന്ന മാര്‍ച്ചില്‍ പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ദല്‍ഹിയില്‍ ആയിരുന്നു.  


 

 

 

 

 

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.