×
login
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുണ്ട്; പകല്‍ കൂടുതല്‍ വെള്ളം ഒഴുക്കണം, കേരളം പ്രതിഷേധം അറിയിച്ചു

നിലവില്‍ അടിയന്തര സാഹചര്യം നേരിടാന്‍ ആര്‍ഡിഒ, പീരുമേട് ഡിെൈവസ്പി, ഫയര്‍ഫോഴ്‌സ് എന്നി സംവിധാനങ്ങള്‍ തയ്യാറാണെന്നും റോഷി അഗസ്റ്റിന്‍

ഇടുക്കി : ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുന്നറിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം തുറന്നു വിടുന്നതില്‍ തമിഴ്‌നാടിനോട് എതിര്‍പ്പ് അറിയിച്ച് കേരളം. ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒമ്പത് ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 160 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കി വിടുന്നത്. രാത്രിയില്‍ ഷട്ടര്‍ തുറക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പകല്‍ സമയങ്ങളില്‍ കൂടുതല്‍ വെള്ളം ഒഴുക്കി കളയണമെന്ന് ജല വിഭവമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിയിച്ചു.  

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലേക്ക് തിങ്കളാഴ്ച രാത്രിയിലാണ് എത്തിയത്. തുടര്‍ന്ന് ജലനിരപ്പ് കുറക്കാന്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടുകയായിരുന്നു. ഇതോടെ പെരിയാറിലെ ജല നിരപ്പ് ഉയരുകയും മഞ്ചുമല ആറ്റോരം ഭാഗത്തെ അഞ്ച് വീടുകളില്‍ വെള്ളവും കയറി.

ഇത്തരത്തില്‍ രാത്രി ഷട്ടര്‍ ഉയര്‍ത്തുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതിനായി പകല്‍ സമയങ്ങളില്‍ കൂടുതല്‍ വെള്ളം ഒഴുക്കി വിടണം. നിലവില്‍ അടിയന്തര സാഹചര്യം നേരിടാന്‍ ആര്‍ഡിഒ, പീരുമേട് ഡിെൈവസ്പി, ഫയര്‍ഫോഴ്‌സ് എന്നി സംവിധാനങ്ങള്‍ തയ്യാറാണ്. അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.  


അതിനിടെ മുല്ലപ്പെരിയാര്‍ ഡാം തുറന്നെങ്കിലും ഇടുക്കി ഡാം നിലവില്‍ തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് കെഎസ്ഇബി അറിയിച്ചു. മുല്ലപ്പെരിയാറില്‍ നിന്നും അധികജലം ഒഴുക്കിയെങ്കിലും ഇത് ഇടുക്കി ഡാമിലെ ജലനിരപ്പ് കാര്യമായി ഉയര്‍ത്തിയിട്ടില്ലെന്നാണ് കണക്ക്. ഇപ്പോള്‍ തുറന്നിരിക്കുന്ന വെള്ളം എത്തിയാലും അത് ഓറഞ്ച് അലേര്‍ട്ടിലേക്ക് എത്തില്ലെന്നും കെഎസ്ഇബി അറിയിച്ചു. 2400.44 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.  

 

 

 

  comment

  LATEST NEWS


  വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ചതില്‍ അധികൃതര്‍ക്ക് വീഴ്ച; അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയതിലും പിഴവുണ്ട്


  കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.