login
അരക്കോടിക്കും സ്വര്‍ണ്ണത്തിനും തെളിവുണ്ടെന്ന് പറഞ്ഞെങ്കിലും രേഖകള്‍ ഹാജരാക്കാതെ കെ.എം. ഷാജി;വീടുകള്‍ അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി വിജിലന്‍സ്

ബൂത്ത് തലത്തില്‍ ഇക്കാര്യത്തില്‍ അന്വേഷിച്ച രേഖകള്‍ വിജലന്‍സിന് മുമ്പാകെ ഹാജരാക്കുമെന്നാണ് അദ്ദേഹം നേരത്തെ അറിയിച്ചത്.

കോഴിക്കോട് :  അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ.എം. ഷാജി വിജിലന്‍സിന് മുമ്പാകെ ഇന്ന് രേഖകള്‍ ഹാജരാക്കില്ല. എംഎല്‍എയുടെ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലുള്ള വീട്ടില്‍ നടത്തിയ തെരച്ചിലില്‍ അരക്കോടിയോളം രൂപയും സ്വര്‍ണ്ണവും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ രേഖകള്‍ ഹാജരാക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കും. എന്നാല്‍ ഇന്ന് ഹാജരാക്കുന്നില്ലെന്ന് കെ.എം. ഷാജി അറിയിക്കുകയായിരുന്നു.  

പണം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതിന് വ്യക്തമായ രേഖകളുണ്ട്. അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പണം തനിക്ക് തിരിച്ച് ഏല്‍്പ്പിക്കും. ബൂത്ത് തലത്തില്‍ ഇക്കാര്യത്തില്‍ അന്വേഷിച്ച രേഖകള്‍ വിജലന്‍സിന് മുമ്പാകെ ഹാജരാക്കുമെന്നാണ് അദ്ദേഹം നേരത്തെ അറിയിച്ചത്. അതേസമയം ഇന്ന് രേഖകള്‍ ഹാജരാക്കില്ല. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കും. ദിവസം പരിധി സാങ്കേതികം മാത്രമാണെന്നും കെ.എം. ഷആജി അറിയിച്ചു.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ.എം. ഷാജിയുടെ കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളിലെ വീടുകളും അളന്ന് തിട്ടപ്പെടുത്തും. ഒരാഴ്ചയ്ക്കുള്ളില്‍ അളക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് പിഡബ്ല്യൂഡിക്ക് നോട്ടീസും നല്‍കി. എന്നാല്‍ കെ.എം. ഷാജിയുടെ സ്വത്തുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഭാര്യ ആശയുടെ പേരിലാണ്. അതുകൊണ്ടു തന്നെ അവരേയും ചിലപ്പോള്‍ ചോദ്യം ചെയ്‌തേക്കും.

 

    comment

    LATEST NEWS


    ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


    മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


    ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


    വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


    ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


    അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


    ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


    ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.