×
login
ഇന്ധനവില‍ നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍

കേന്ദ്രം കുറച്ചു കേരളം കുറക്കുമോ ഇതാണ് ഇന്ധനനികുതിയില്‍ മലയാളികളുടെ ചോദ്യം. ഇന്ധന നിരക്കിലും വിലക്കയറ്റത്തിലും പൊള്ളി നില്‍ക്കുമ്പോള്‍ കേന്ദ്ര തീരുമാനം അല്‍പാശ്വാസമാണെങ്കിലും കേരളത്തിന് ഇതുവരെയും കുലുക്കമില്ല.

തിരുവനന്തപുരം : ഇന്ധന വില നികുതി കേന്ദ്രം കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ല. ഇന്ധന വില നികുതിയില്‍ ഉണ്ടായ കുറവ് സ്വാഭാവിക കുറവല്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇന്ധന നികുതിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടാന്‍ തയ്യാറാകണം. കേരളത്തില്‍ ഇന്ധന നികുതി എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ടിയിട്ടില്ല. സംസ്ഥാനത്തെ വ്ിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സഹായം കൂടിയേ തീരൂവെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.  

കേന്ദ്രം കുറച്ചു കേരളം കുറക്കുമോ ഇതാണ് ഇന്ധനനികുതിയില്‍ മലയാളികളുടെ ചോദ്യം. ഇന്ധന നിരക്കിലും വിലക്കയറ്റത്തിലും പൊള്ളി നില്‍ക്കുമ്പോള്‍ കേന്ദ്ര തീരുമാനം അല്‍പാശ്വാസമാണെങ്കിലും കേരളത്തിന് ഇതുവരെയും കുലുക്കമില്ല. ഇത്തവണയും നികുതി കുറക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.കഴിഞ്ഞ ആറ് വര്‍ഷം നികുതി കൂട്ടാത്ത കേരളം എന്തിന് നികുതി കുറക്കണം എന്നാണ് സിപിഎം ചോദിക്കുന്നത്.


 

 

 

 

  comment

  LATEST NEWS


  ഏക ഭാരതം ശ്രേഷ്ഠ ഭാരതം: കേരള സന്ദര്‍ശനത്തിനായി ഹിമാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നാളെ കൊച്ചിയില്‍ എത്തും


  ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.