×
login
ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക: സുഹൃത്തിന്റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, പിന്നില്‍ തമ്മനം ഫൈസലും സംഘവും

പോലീസില്‍ പരാതിപ്പെട്ടാല്‍ കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ബൈക്കില്‍ നിന്ന് വീണ് അപകടമുണ്ടായെന്നാണ് ചികിത്സ തേടിയപ്പോള്‍ യുവാവ് ആശുപത്രിയില്‍ അറിയിച്ചത്.

കൊച്ചി : ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. കൊച്ചി സ്വദേശിയായ ആന്റണി ജോണിയെന്ന ആളെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ചെലവന്നൂരില്‍ സുഹൃത്തിന്റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയ യുവാവിനെ തമ്മനം ഫൈസല്‍ അടക്കമുള്ള സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകായിരുന്നു.  

ഈ മാസം 11ന് രാത്രി 9.30 ഓടെയാണ് ആളുകള്‍ നോക്കി നില്‍ക്കെയാണ് ആന്റണിയെ ഗുണ്ടാ സംഘം മര്‍ദ്ദിച്ചശേഷം ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് പ്രതികളുടെ ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചും മര്‍ദ്ദനം തുടന്നു. ശേഷം അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൂര്‍ണ്ണ നഗ്നനാക്കി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.  

ആന്റണി അവശനായതോടെ ഇയാളെ ആലുവ ആശുപത്രിയിലെത്തിച്ച ഗുണ്ടാസംഘം മുങ്ങി. എന്നാല്‍ പോലീസില്‍ പരാതിപ്പെട്ടാല്‍ കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ബൈക്കില്‍ നിന്ന് വീണ് അപകടമുണ്ടായെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്. പരിക്ക് ഗുരുതരമായതോടെ വീണ്ടും ചികിത്സ തേടുകയും ശേഷം സുഹൃത്തുക്കളുടെ സഹോയത്തോടെ ആന്റണി പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തുവരുന്നത്.  

മര്‍ദ്ദനമേറ്റ ആന്റണി ഗുണ്ടാ നേതാവ് മരട് അനീഷിന്റെ സുഹൃത്ത് സംഘത്തിലുള്ള വ്യക്തിയാണ്. മര്‍ദ്ദിച്ചവര്‍ എതിര്‍ ചേരിയിലും. എന്നാല്‍  സുബിരാജ് എന്നയാളുടെ വീട്ടില്‍ ഫൈസലിനെ അന്വേഷിച്ച് ആന്റണി വാളുമായി എത്തിയത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നാണ് മറുവിഭാഗം പറയുന്നത്. സംഭവത്തില്‍ തമ്മനം ഫൈസല്‍, സുബിരാജ് ചളിക്കവട്ടം. സുന്ദരന്‍, അനുപ് അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് വിശദീകരിക്കുന്നത്.

 

 

  comment

  LATEST NEWS


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.