×
login
ജോഡോ യാത്രയില്‍ കുടുങ്ങി കൊച്ചി; രാവിലെ അനുഭവപെട്ടത് കനത്ത തിരക്ക്; വൈകിട്ട് മൂന്നുമുതല്‍ ഒമ്പതുവരെയും കടുത്ത ഗതാഗത നിയന്ത്രണം

ഇടപ്പള്ളി ടോള്‍ ഭാഗത്തു നിന്നും യാത്ര ആരംഭിച്ചു കഴിഞ്ഞാല്‍ ഇടപ്പള്ളി ബൈപാസ് ജംഗ്ഷന്‍, ഫ്ളൈ ഓവര്‍ എന്നിവിടങ്ങളില്‍ നിന്നും ആലുവ ഭാഗത്തേക്ക് ഒരുവാഹനങ്ങള്‍ക്കും യാത്രാനുമതി ഉണ്ടാകുകയില്ല.

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ജോഡോ യാത്രയില്‍ നഗരം കുടുങ്ങി. ഗതാഗത ക്രമീകരണങ്ങളാണ് ജനങ്ങളെ വലച്ചത്. ഇന്ന് രാവിലെ 11.30യോടെ റാലി അവസാനിച്ചു. വൈകുന്നേരം മൂന്നുമുതല്‍ ഒമ്പതുവരെ ഇടപ്പള്ളി മുതല്‍ ആലുവ വരെയും ഗതാഗത ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് അധികൃര്‍ അറിയിച്ചു.

യാത്ര വൈറ്റില ജങ്ഷന്‍ പിന്നിട്ടാല്‍ കുണ്ടന്നൂര്‍ ഭാഗത്തു നിന്നുവരുന്ന പാസഞ്ചര്‍ ബസുകള്‍ക്കും ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും വൈറ്റില ജംഗ്ഷനിലെത്തി യാത്ര തുടരാം. പാലാരിവട്ടം, കാക്കനാട് ഭാഗത്തേക്കു പോകേണ്ടവ വൈലോപ്പിള്ളി റോഡ് വഴി പൊന്നുരുന്നി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴി തമ്മനം, പാലാരിവട്ടം ജങ്ഷനില്‍ എത്തി യാത്ര തുടരണം. യാത്ര ഇടപ്പള്ളി എത്തി അവസാനിക്കുന്നതുവരെ ആലുവ, പറവൂര്‍, ഗുരുവായൂര്‍ ഭാഗത്തേക്കു പോകേണ്ട എല്ലാ വാഹനങ്ങളും വൈറ്റിലയില്‍ നിന്നും സഹോദരന്‍ അയ്യപ്പന്‍ റോഡുവഴി കടവന്ത്ര ജംഗ്ഷന്‍, കലൂര്‍ ജംഗ്ഷന്‍, ഇടപ്പള്ളി എത്തി യാത്ര ചെയ്യാം. യാത്ര പാലാരിവട്ടം ബൈപാസ് ജംഗ്ഷന്‍ പിന്നിട്ടാല്‍ വൈറ്റില ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ക്ക് പാലാരിവട്ടം ജങ്ഷനിലെത്തി യാത്ര തുടരാന്‍ അനുവദിക്കും.


കളമശേരി, ആലുവ, കാക്കനാട് ഭാഗത്തേക്കു പോകേണ്ടവ ഇവിടെ നിന്നും വലത്തേക്കു തിരിഞ്ഞ് ചെമ്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട് എത്തി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡുവഴിയും ഇടപ്പള്ളി, ചേരാനെല്ലൂര്‍, പറവൂര്‍ ഭാഗങ്ങളിലേക്കു പോകേണ്ടവ ഇടത്തേക്കുതിരിഞ്ഞ് പാലാരിവട്ടം റൗണ്ട്, സെന്റ് മാര്‍ട്ടിന്‍ യൂടേണ്‍ എടുത്ത് ഇടപ്പള്ളിയില്‍ എത്തിയും യാത്ര തുടരണം.

വൈകുന്നേരം മൂന്നുമുതല്‍ ഒമ്പതുവരെയുള്ള ക്രമീകരണങ്ങള്‍: ഇടപ്പള്ളി ടോള്‍ ഭാഗത്തു നിന്നും യാത്ര ആരംഭിച്ചു കഴിഞ്ഞാല്‍ ഇടപ്പള്ളി ബൈപാസ് ജംഗ്ഷന്‍, ഫ്ളൈ ഓവര്‍ എന്നിവിടങ്ങളില്‍ നിന്നും ആലുവ ഭാഗത്തേക്ക് ഒരുവാഹനങ്ങള്‍ക്കും യാത്രാനുമതി ഉണ്ടാകുകയില്ല. കളമശേരി, ആലുവ, തൃശൂര്‍ ഭാഗങ്ങളിലേക്കു പോകേണ്ടവ എന്‍എച്ച് 66-ലൂടെ കുന്നുംപുറം, ചേരാനെല്ലൂര്‍ ജംഗ്ഷനിലെത്തി വലത്തേക്കു തിരിഞ്ഞ് കണ്ടെയ്നര്‍ റോഡുവഴി പോകണം.

യാത്ര കളമശേരി മുനിസിപ്പാലിറ്റി ജംഗ്ഷന്‍ പിന്നിട്ടാല്‍ ചേരാനെല്ലൂര്‍-കണ്ടെയ്നര്‍ റോഡുവഴി യാത്ര ചെയ്യുന്ന എല്ലാ വാഹനങ്ങളും ആനവാതില്‍ ജങ്ഷനില്‍ നിന്ന് ഇടത്തേക്കു തിരിഞ്ഞ് എലൂര്‍, പാതാളം, മുപ്പത്തടം വഴി യാത്ര ചെയ്യണം. ഈ സമയം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡുവഴി ആലുവ, തൃശൂര്‍ ഭാഗങ്ങളിലേക്കു പോകേണ്ട എല്ലാ വാഹനങ്ങളും തോഷിബ ജങ്ഷനില്‍ നിന്ന് വലത്തേക്കു തിരിഞ്ഞ് കളമശേരി മെഡിക്കല്‍ കോളജ്, എന്‍എഡി വഴി യാത്ര തുടരണം. പൂക്കാട്ടുപടി ഭാഗത്തേക്കു പോകേണ്ട പ്രൈവറ്റ് ബസുകളും ഇതര വാഹനങ്ങളും പാലാരിവട്ടം എസ്എന്‍ ജങ്ഷനില്‍ നിന്ന് പാലാരിവട്ടം ബൈപാസ് ജങ്ഷനില്‍ എത്തി യാത്ര ചെയ്യണം.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.